മണിപ്പൂരിൽ നാല് ഭീകരർ പിടിയിൽ

 

file image

India

മണിപ്പൂരിൽ നാല് ഭീകരർ അറസ്റ്റിൽ

സംസ്ഥാനത്തെ പ്രശ്നബാധിത മേഖലകളിൽ സുരക്ഷാസേന നടത്തിവരുന്ന തെരച്ചിലിലാണ് ഇവർ പിടിയിലായത്

Sarath Nath MS

ഇംഫാൽ: മണിപ്പൂരിൽ നിരോധിത സംഘടനകളിൽപ്പെട്ട നാല് ഭീകരരെ അറസ്റ്റു ചെയ്തു. രണ്ട് ജില്ലകളിൽ നിന്നാണ് ഇവരെ പൊലീസ് അറസ്റ്റു ചെയ്തത്.

പീപ്പിൾസ് ലിബറേഷൻ ആർമി, സൊറീപ, കംഗ്ലെപാക് കമ്യൂണിസ്റ്റ് പാർട്ടി എന്നീ സംഘടനകളിൽപ്പെട്ടവരാണ് പിടിയിലായത്. വിവിധ കവർച്ചാ കേസുകളിൽ പ്രതികളാണ് ഇവർ. സംസ്ഥാനത്തെ പ്രശ്നബാധിത മേഖലകളിൽ സുരക്ഷാസേന നടത്തിവരുന്ന തെരച്ചിലിലാണ് ഇവർ പിടിയിലായത്.

മൂന്ന് വർഷം മുൻപ് മണിപ്പൂരിൽ കലാപം പൊട്ടിപ്പുറപ്പെട്ടതിനു ശേഷം സംസ്ഥാനത്ത് സുരക്ഷാ നടപടികൾ ശക്തമാക്കിയിരുന്നു. ഇതിന്‍റെ ഭാഗമായി അതിർത്തി പ്രദേശങ്ങളിലും പ്രശ്നബാധിത മേഖലകളിലും സുരക്ഷാസേന സ്ഥിരമായി പരിശോധനയും നടത്തിവരികയാണ്. മെയ്തി, കുക്കി വിഭാഗങ്ങളിൽ തമ്മിലുണ്ടായ കലാപത്തിൽ 260ലധികം പേരാണ് കൊല്ലപ്പെട്ടത്.

"പറഞ്ഞതിൽ ഉറച്ചു നിൽക്കുന്നു"; പേഴ്സണ‌ൽ സ്റ്റാഫ് വിവാദത്തിൽ വീണ്ടും മുഖ്യമന്ത്രി

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി; ശ്രീറാമിനും രേണുവിനും മാറ്റം, മൂന്നു ജില്ലകളിൽ പുതിയ കലക്റ്റർമാർ

ജെഡി-യു പാർട്ടിയുടെ പേര് മാറ്റും; നിതീഷിന്‍റെ പേര് കൂട്ടിച്ചേർക്കാൻ ധാരണ

പവർകട്ട് ഒരാഴ്ചത്തേക്ക് ഒരേ സമയത്ത്; അലർട്ട് വന്നു തുടങ്ങി

ദിവസവും മൂന്നേകാൽ ലക്ഷം ടിൻ അരവണ; പ്ലാന്‍റിന്‍റെ ശേഷി വർധിപ്പിച്ചു