പഞ്ചസാരയുടെ അളവ് കൂടുതൽ; 'റെഡ് ബുൾ' കമ്പനിക്ക് ഭക്ഷ‍്യസുരക്ഷാ അഥോറിറ്റിയുടെ നോട്ടീസ്

 
India

എനർജി ഡ്രിങ്ക് എന്ന പദം എന്തുകൊണ്ട് പിൻവലിക്കുന്നില്ല‍? 'റെഡ് ബുൾ' കമ്പനിക്ക് ഭക്ഷ‍്യസുരക്ഷാ അഥോറിറ്റിയുടെ നോട്ടീസ്

എനർജി ഡ്രിങ്ക് എന്ന പദം ആളുകളെ കൂടുതൽ പഞ്ചസാര അടങ്ങിയ പാനീയങ്ങൾ‌ കഴിക്കാൻ പ്രേരിപ്പിച്ചേക്കാമെന്ന ആശങ്കയും എഫ്എസ്എസ്എഐ ഉന്നയിച്ചു

Aswin AM

ന‍്യൂഡൽഹി: എനർജി ഡ്രിങ്ക് കമ്പനിയായ റെഡ് ബുള്ളിന് നോട്ടീസ് അയച്ച് ഭക്ഷ‍്യസുരക്ഷാ ഗുണനിലവാര അഥോറിറ്റി (എഫ്എസ്എസ്എഐ). റെഡ് ബുള്ളിൽ പഞ്ചസാരയുടെ അളവ് കൂടുതലാണെന്ന് ചൂണ്ടിക്കാട്ടിയാണ് നോട്ടീസ് അയച്ചിരിക്കുന്നത്. എനർജി ഡ്രിങ്ക് എന്ന പദം ആളുകളെ കൂടുതൽ പഞ്ചസാര അടങ്ങിയ പാനീയങ്ങൾ‌ കഴിക്കാൻ പ്രേരിപ്പിച്ചേക്കാമെന്ന ആശങ്കയും എഫ്എസ്എസ്എഐ ഉന്നയിച്ചു.

എനർജി ഡ്രിങ്ക് എന്ന പദം എന്തുകൊണ്ടാണ് പിൻവലിക്കാത്തതെന്ന കാര‍്യത്തിൽ 7 ദിവസത്തിനുള്ളിൽ വിശദീകരണം നൽകണമെന്ന് എഫ്എസ്എസ്എഐ റെഡ് ബുൾ കമ്പനിയോട് ആവശ‍്യപ്പെട്ടിട്ടുണ്ട്.

നേരത്തെ എനർജി ഡ്രിങ്ക് എന്ന പദം ഉപയോഗിക്കുന്നത് വിലക്കിയ എഫ്എസ്എസ്എഐയുടെ നടപടിക്കെതിരേ റെഡ് ബുൾ കമ്പനി ഡൽഹി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എഫ്എസ്എസ്എഐയുടെ തീരുമാനം മതിയായ അറിയിപ്പോ നടപടിക്രമങ്ങളോ പാലിക്കാതെയാണെന്നായിരുന്നു കമ്പനി കോടതിയിൽ ഉന്നയിച്ചത്.