രാജ‍്യത്ത് ഇന്ധന വില പിന്നെയും കൂട്ടി

 
India

രാജ‍്യത്ത് ഇന്ധന വില പിന്നെയും കൂട്ടി

പെട്രോളിന് 86 പൈസയും ഡീസലിന് 83 പൈസയുമാണ് വർധിപ്പിച്ചത്

Aswin AM

ന‍്യൂഡൽഹി: രാജ‍്യത്ത് ഇന്ധന വില പിന്നെയും കൂട്ടി. പെട്രോളിന് 86 പൈസയും ഡീസലിന് 83 പൈസയുമാണ് വർധിപ്പിച്ചത്. അന്താരാഷ്ട്ര വിപണിയിലെ വിലയിൽ വ‍്യത‍്യാസം വന്നത് കണക്കിലെടുത്താണ് എണ്ണക്കമ്പനികൾ ഇത്തരത്തിലൊരു നടപടിയിലേക്ക് കടന്നത്. ചൊവ്വാഴ്ച അർധരാത്രി മുതൽ പുതുക്കിയ വില പ്രാബല‍്യത്തിൽ വരും.

ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് ഇന്ധന വില വർധിപ്പിക്കുന്നത്. സാധാരണക്കാരെ സാരമായി ഇത് ബാധിച്ചേക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. കഴിഞ്ഞ ദിവസങ്ങളിൽ പെട്രോളിന് ലിറ്ററിന് മൂന്ന് രൂപയോളം കൂട്ടിയിരുന്നു. ഇതിനു പിന്നാലെയാണ് വീണ്ടും വില വർധിപ്പിച്ചിരിക്കുന്നത്.

ജഡ്ഡുവിന് തിരിച്ചുവരവ്, അരങ്ങേറ്റം കുറിക്കാൻ 'ബാരമുള്ള എക്‌സ്പ്രസ്'; വെസ്റ്റ് ഇൻഡീസ് പരമ്പരക്കുള്ള ഇന്ത‍്യൻ ടീമായി

ഏകദിന ടീമിലില്ലാത്ത ഋഷഭ് പന്ത് റെസ്റ്റ് ഓഫ് ഇന്ത‍്യയുടെ ക‍്യാപ്റ്റൻ; ഇറാനി കപ്പിനുള്ള ടീമിനെ പ്രഖ‍്യാപിച്ചു

രമേശ് ചെന്നിത്തലയുടെ വിദേശയാത്ര: വ്യാജ പ്രചാരണത്തിൽ കെ.എസ്. അരുൺ കുമാറിനും പോരാളി ഷാജിക്കുമെതിരേ കേസ്

മുൻ ഫിലിപ്പീൻസ് പ്രസിഡന്‍റ് കൊലപാതകക്കുറ്റത്തിന് ഐസിസി കോടതിയിൽ ഹാജരായി

റിപ്പോർട്ടർ ചാനലിലെ പൊലീസ് പരിശോധന; ഡോളറും വിദേശ എടിഎം കാർഡുകളും കണ്ടെടുത്തു