ജീവിതച്ചെലവു കൂട്ടുന്ന ഇന്ധന വില വർധന

 
India

ഇടിത്തീയായി ഇന്ധന വില വർധന: പെട്രോളിന് 2.61 രൂപയും ഡീസലിന് 2.71 രൂപയും കൂട്ടി, രണ്ടാഴ്ചയ്ക്കിടെ കൂടിയത് എട്ടാം തവണ

കേരളത്തില്‍ എല്ലായിടത്തും ഡീസല്‍വില 100 രൂപ കടന്നു

Manju Soman

ന്യൂഡൽഹി: രാജ്യത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ചു. പെട്രോളിന് 2.61രൂപയും, ഡ‍ീസലിന് 2.71 രൂപയുമാണ് കൂടിയത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ ഇത് നാലാം തവണയാണ് ഇന്ധനവിലയിൽ വർധനവുണ്ടാകുന്നത്. കേരളത്തില്‍ എല്ലായിടത്തും ഡീസല്‍വില 100 രൂപ കടന്നു.

കൊച്ചിയില്‍ ഡീസല്‍വില 102.52 രൂപ, പെട്രോളിന് 113.61. തിരുവനന്തപുരത്ത് ഡീസലിന് 104.27 രൂപ, പെട്രോളിന് 115.26. കോഴിക്കോട് ഡീസലിന് 102.78, പെട്രോളിന് 113.77 രൂപ.മെയ് 15ന് പെട്രോളിനും ഡീസലിനും മൂന്ന് രൂപ വീതം കൂട്ടി. മെയ് 19ന് 90 പൈസ വീതം വര്‍ധിപ്പിച്ചു. മെയ് 23 ന് പെട്രോളിന് 87 പൈസയും ഡീസലിന് 91 പൈസയുമാണ് കൂട്ടിയത്.

തുടർച്ചയായുണ്ടാകുന്ന വിലവർധനവ് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനും പൊതുഗതാഗത ചെലവുകൾ വർധിക്കുന്നതിനും കാരണമായേക്കുമെന്ന ആശങ്കയിലാണ് പൊതുജനം. രാജ്യാന്തര വിപണിയിലെ വിലവ്യതിയാനങ്ങളും പശ്ചിമേഷ്യൻ സംഘർഷവുമാണ് ഇന്ധനവില ഉയരാനുള്ള കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

എഥനോൾ ചേർത്ത ഇന്ധനം വാഹനങ്ങളിലെ മൈലേജ് കുറയ്ക്കും; ഒടുവിൽ സമ്മതിച്ച് കേന്ദ്ര മന്ത്രി

''സ്ത്രീത്വത്തെ അപമാനിക്കുന്നതിനെ ഏത് തുലാസിലാണ് നിങ്ങൾ അളക്കുന്നതെന്ന് വ‍്യക്തമാക്കണം": പൊലീസിന് അൻസിബയുടെ മറുപടി

ഹോർമൂസ് കടലിടുക്കിൽ കപ്പൽ സ്വാതന്ത്ര്യം ഉറപ്പാക്കണം

പിഎസ്‌സി നിയമന തട്ടിപ്പ്: ഐജി അജിത ബീഗത്തിന്‍റെ നേതൃത്വത്തിലുള്ള സംഘം അന്വേഷിക്കും, ഉത്തരവിറക്കി ഡിജിപി

ഇറാൻ നടത്തിയ ആക്രമണങ്ങൾ താൽക്കാലിക കരാറിന്‍റെ ലംഘനം