അഭിജീത് ദിപ്കെ

 
India

ഒക്റ്റോബർ 16ന് ദേശീയ പതാകയുമേന്തി സെൻട്രൽ പാർക്കിലെത്തണം; ആഹ്വാനം ചെയ്ത് ദിപ്കെ

ദേശീയ പതാക ഉയർത്തിയതിന് മാത്രമാണ് നേതാക്കളായ സൗരവ് ദാസിനെയും അശുതോഷ് രങ്കയെയും ജയിലിലടച്ചതെന്നാണ് സിജെപി ആരോപിക്കുന്നത്

Aswin AM

ന‍്യൂഡൽഹി: ഡൽഹി കൊണാട്ട് പ്ലേസിലെ സെൻട്രൽ പാർക്കിൽ ഒക്റ്റോബർ 16 വെള്ളിയാഴ്ച ദേശീയ പതാകയുമേന്തി എത്താൻ ജനങ്ങളോട് ആവശ‍്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി സ്ഥാപക നേതാവ് അഭിജീത് ദിപ്കെ.

ദേശീയ പതാക ഉയർത്തിയതിന് മാത്രമാണ് നേതാക്കളായ സൗരവ് ദാസിനെയും അശുതോഷ് രങ്കയെയും ജയിലിലടച്ചതെന്നാണ് സിജെപി ആരോപിക്കുന്നത്. ദേശീയ പതാക ഉയർത്തുന്നത് കുറ്റകരമല്ലെന്ന് തങ്ങൾ തെളിയിക്കുമെന്ന് ദിപ്കെ എക്സിൽ കുറിച്ചു.

പ്രതിഷേധത്തിനായി ഡൽഹിയിലേക്ക് വരാൻ സാധിക്കാത്തവരോട് അവരവരുടെ നഗരങ്ങളിൽ ദേശീയപതാകയുമായി റാലികൾ നടത്താനും അദ്ദേഹം ആവശ‍്യപ്പെട്ടു. തന്നെയും ജയിലിലടച്ചേക്കാമെന്ന ആശങ്കയും ദിപ്കെ പങ്കുവച്ചു.

ജന്തർ മന്തറിൽ അതിക്രമിച്ച് കടന്നതിന് സൗരവ് ദാസിനെയും അശുതോഷ് രങ്കയെയും അഞ്ച് ദിവസത്തെ ജുഡീഷ‍്യൽ കസ്റ്റഡിയിൽ വിടുകയും തിഹാർ ജയിലിലേക്ക് മാറ്റുകയും ചെയ്തതിനു പിന്നാലെയാണ് ആവശ‍്യവുമായി ദിപ്കെ രംഗത്തെത്തിയിരിക്കുന്നത്.