പിഹു കുമാവത്

 
India

നൂഡിൽസ് കഴിച്ച 7 വയസുകാരി മരിച്ചു

കുട്ടിയുടെ സഹോദരിയും ആശുപത്രിയിലാണ്

Namitha Mohanan

ജയ്പൂർ: നൂഡിൽസ് കഴിച്ചതിനു പിന്നാലെ 7 വ‍യസുകാരി മരിച്ചു. രാജസ്ഥാനിലെ ജയ്പുരിലാണ് സംഭവം. പിഹു കുമാവത് എന്ന കുട്ടിയാണ് മരിച്ചത്. ഭക്ഷ്യവിഷബാധയേറ്റതാണ് മരണകരണമെന്നാണ് വിവരം. കുട്ടിയുടെ സഹോദരിയും ആശുപത്രിയിലാണ്.

വ്യാഴാഴ്ച ഉച്ചയ്ക്ക് ദിവ്യാംശിയും പിഹുവും കൂടി നൂഡില്‍സുണ്ടാക്കി കഴിച്ചു. ക്ഷീണം തോന്നിയതോടെ രണ്ടുപേരും കിടന്നുറങ്ങി. അമ്മ വീട്ടിലെത്തിയപ്പോഴാണ് മൂത്തകുട്ടി അവശതയിലിരിക്കുന്നത് കണ്ടത്.

എന്നാൽ പിഹു വിളിച്ചിട്ട് എഴുന്നേൽക്കുന്നതേ ഉണ്ടായിരുന്നില്ല. തുടർന്ന് ഇരുവരെയും ആശുപത്രിയിലെത്തിക്കുകയായിരുന്നു. പരിശോധിച്ച ഡോക്റ്റര്‌ പിഹുവിന്‍റെ മരണം സ്ഥിരീകരിക്കുകയായിരുന്നു.

കുട്ടിയുടെ മ‌രണ കാരണം ഔദ്യോഗികമായി സ്ഥരീകരിക്കാൻ പോസ്റ്റുമോർ‌ട്ട് റിപ്പോർട്ട് പുറത്തു വരേണ്ടതുണ്ട്. കുട്ടികൾ കഴിച്ച് നൂഡിൽസ് ലാബിൽ പരിശോധന‍യ്ക്കായി അയച്ചിട്ടപണ്ട്.