അഭിജീത് ദിപ്കെ

 
India

ആദിവാസി സ്കൂളുകളെ സർക്കാരുകൾ അവഗണിക്കുന്നു; പുതിയ ക‍്യാംപെയിനുമായി സിജെപി

'ആദിവാസി സ്കൂൾ തിക് കരോ' എന്ന് പേര് നൽകിയിരിക്കുന്ന ക‍്യാംപെയിൻ മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലയിൽ നിന്നും സെപ്റ്റംബർ 17 മുതൽ ആരംഭിക്കും

Aswin AM

മുംബൈ: ആദിവാസി മേഖലകളിലെ വിദ‍്യാർഥികൾ നേരിടുന്ന പ്രശ്നങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് പുതിയ ക‍്യാംപെയിനുമായി കോക്‌റോച്ച് ജനതാ പാർട്ടി. 'ആദിവാസി സ്കൂൾ തിക് കരോ' എന്ന് പേര് നൽകിയിരിക്കുന്ന ക‍്യാംപെയിൻ മഹാരാഷ്ട്രയിലെ ഗഡ്ചിരോളി ജില്ലയിൽ നിന്നും സെപ്റ്റംബർ 17 മുതൽ ആരംഭിക്കുമെന്ന് സിജെപി നേതാവ് അഭിജിത് ദിപ്കെ അറിയിച്ചു.

തുടർച്ചയായി അധികാരത്തിലെത്തിയ സർക്കാരുകൾ ആദിവാസി സ്കൂളുകളെ അവഗണിച്ചുവെന്നും സ്കൂളുകളിലെ അടിസ്ഥാന സൗകര‍്യങ്ങൾ വിലയിരുത്തുന്നതിന് സിജെപി പ്രവർത്തകർ സ്കൂൾ സന്ദർശിക്കുമെന്നും അഭിജീത് ദിപ്കെ വാർത്താസമ്മേളമനത്തിൽ പറഞ്ഞു.

കഴിഞ്ഞ രണ്ടു വർഷത്തിനിടെ മഹാരാഷ്ട്രയിൽ 590ലധികം ആദിവാസി വിദ‍്യാർഥികൾ മരണപ്പെട്ടെന്നും പാമ്പുകടിയേറ്റ സംഭവങ്ങൾ ഉൾപ്പടെയുള്ള കാരണങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്നും അഭിജീത് ദിപ്കെ പറഞ്ഞു. മരണപ്പെട്ട വിദ‍്യാർഥികളുടെ കുടുംബങ്ങൾക്ക് പലപ്പോഴും നഷ്ടപരിഹാരം ലഭിക്കാറില്ലെന്നും അദ്ദേഹം ആരോപിച്ചു.

മുഖ്യമന്ത്രി രണ്ടാം വിവാഹം കഴിച്ചെന്ന് ആരോപണം: ആന്‍റോയിൽ നിന്ന് രേഖകൾ പിടിച്ചെടുക്കണം, പരാതിയിൽ കേസെടുക്കാൻ നിർദേശം

യുപിഐ പേയ്മെന്‍റിന് ഫീസ്: സർക്കാർ തീരുമാനം മാറില്ല

പിഎഫ് ശമ്പള പരിധി 25,000 രൂപയായി ഉയർത്തി

അഗാർക്കറുടെ കരാർ അവസാന ഘട്ടത്തിൽ; പുതിയ ചീഫ് സെലക്റ്ററായി ലക്ഷ്മൺ വരുമോ?

സുഡാനിൽ സ്വർണ ഖനി തകർന്നു; 67 പേർ മരിച്ചു