സ്മാർട് ഫോൺ സ്ക്രീൻ ഗാർഡിന് ബിഐഎസ് അംഗീകാരം നിർബന്ധം; ഏപ്രിൽ 1 മുതൽ പുതിയ നിയമം

 
India

സ്മാർട് ഫോൺ സ്ക്രീൻ ഗാർഡിന് ബിഐഎസ് അംഗീകാരം നിർബന്ധം; ഏപ്രിൽ 1 മുതൽ പുതിയ നിയമം

തിങ്കളാഴ്ചയാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത്.

MV Desk

ന്യൂഡൽഹി: സ്മാർട്ഫോൺ സ്ക്രീൻ ഗാർഡുകൾക്ക് ബ്യൂറോ ഒഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ് (ബിഐഎസ്)അംഗീകാരം നിർബന്ധിതമാക്കി കേന്ദ്ര സർക്കാർ. ഏപ്രിൽ 1 മുതൽ നിയമം പ്രാബല്യത്തിൽ വരും. ബിഐഎസ് അംഗീകാരമുള്ള സ്ക്രീൻ ഗാർഡുകൾ മാത്രമേ ഇനി വിൽപ്പന നടത്താനാകൂ.

തദ്ദേശീയ സ്ക്രീൻ ഗാർഡ് നിർമാതാക്കളെ സഹായിക്കുന്നതിനും ഗുണമേന്മ കുറഞ്ഞ സ്ക്രീൻ ഗാർഡുകളുടെ വിൽപ്പന കുറയ്ക്കുന്നതിനുമായാണ് പുതിയ നിയമം നടപ്പാക്കുന്നത്. തിങ്കളാഴ്ചയാണ് ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങിയത്.

സ്മാർട് ഫോൺ, ലാപ് ടോപ്, മൊബൈൽ, ലാപ് ടോപ് ചാർജറുകൾ, എൽഇഡി ടിവി, മൈക്രോവേവ് അവൻ, പ്രിന്‍റർ, സെറ്റ് ടോപ് ബോക്സ് എന്നിവയ്ക്കും ഇനി ബിഐഎസ് അംഗീകാരം നിർബന്ധമാണ്.

ഛത്തീസ്ഗഢിൽ മാവോയിസ്റ്റുകളുടെ വൻ ആയുധശേഖരം പിടികൂടി; ചൈനീസ് നിർമിത ഗ്രനേഡും സ്ഫോടക വസ്തുക്കളും കണ്ടെടുത്തു

പ്രായപൂർത്തിയാകാത്ത ദേശീയ സൈക്ലിങ് താരത്തെ പീഡിപ്പിച്ചു; വിദേശ പരിശീലകനെതിരേ കേസ്

72ാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ സമ്മാനിച്ച് രാഷ്ട്രപതി; മികച്ച നടനുള്ള പുരസ്കാരം സ്വീകരിച്ച് മമ്മൂട്ടി

ഇന്ധനവില ഏഴ് മാസത്തിനിടെ മൂന്നു തവണ കൂട്ടി ബംഗ്ലാദേശ്

നടി റാണി മുഖർജിയുടെ അമ്മ കൃ‌ഷ്ണ മുഖർജി അന്തരിച്ചു