അഭിജീത് ദിപ്കെ

 
India

"27കാരനെ ഓക്ഫഡ് ക്ഷണിച്ചതിൽ സർക്കാരിന് അസൂയ"; സൗരവ് ദാസ് വിഷയത്തിൽ പ്രതികരിച്ച് അഭിജീത് ദിപ്കെ

അഭിജീത് ദിപ്കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവർക്കാണ് ക്ഷണം ലഭിച്ചിരുന്നത്.

നീതു ചന്ദ്രൻ

നാഗ്പുർ: കോക്രോച്ച് ജനതാ പാർട്ടി നേതാവ് സൗരവ് ദാസിന്‍റെ വിദേശ യാത്ര തടഞ്ഞ വിഷയത്തിൽ പ്രതികരിച്ച് പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെ. യുകെയിലെ ഓക്സ്ഫഡ് സർവകലാശാലയിലേക്ക് വെറുമൊരു 27കാരന് ക്ഷണം ലഭിച്ചതിൽ സർക്കാരിന് അസൂയയാണെന്നാണ് അഭിജീത് ദിപ്കെ ആരോപിച്ചത്. ലണ്ടൻ സ്കൂൾ ഒഫ് ഇക്കണോമിക്സ്, ഓക്സ്ഫഡ് യൂണിവേഴ്സിറ്റി എന്നിവയാണ് സൗരവ് ദാസിനെ ക്ഷണിച്ചിരുന്നത്. അഭിജീത് ദിപ്കെ, സൗരവ് ദാസ്, അശുതോഷ് റങ്ക എന്നിവർക്കാണ് ക്ഷണം ലഭിച്ചിരുന്നത്.

ഒടുവിൽ സൗരവ് ദാസ് യുകെയിലേക്ക് പോകട്ടേ എന്ന് തീരുമാനിക്കുകയായിരുന്നുവെന്നും ദിപ്കെ പറയുന്നു. കടുത്ത വരൾച്ച നേരിടുന്ന മഹാരാഷ്‌ട്രയിലൂടെ യാത്ര നടത്താൻ അശുതോഷും താനും തീരുമാനിച്ചിരുന്നു. അതു കൊണ്ടാണ് സൗരവ് യുകെയിലേക്ക് പോകാൻ തയാറായത്. പക്ഷേ വിമാനത്താവളത്തിൽ വച്ച് സൗരവിനെ തടഞ്ഞു.

ആരോ ഇക്കാര്യത്തിൽ അരക്ഷിതാവസ്ഥ അനുഭവിക്കുന്നുണ്ടെന്നാണ് തനിക്കു തോന്നുന്നത്. ആരോ ഒരാൾ നമ്മുടെ രാജ്യത്ത് നിന്ന് വേൾഡ് ടൂർ താൻ മാത്രം നടത്തിയാൽ മതിയെന്ന് കരുതുന്നുണ്ട്. അപ്പോൾ ഉറപ്പായും 27 വയസുള്ള ഒരാളെ ഓക്സ്ഫഡ് ക്ഷണിച്ചാൽ അസൂയ തോന്നുമെന്നും അഭിജീത് പറഞ്ഞു. തങ്ങൾക്കെതിരേയുള്ള ശബ്ദം അടിച്ചമർത്താനാണ് സർക്കാർ ശ്രമിക്കുന്നത് അധികാരം നിങ്ങളുടെ കൈയിലാണെങ്കിലും ഭരണഘടന ഞങ്ങൾക്കൊപ്പമാണെന്നും അഭിജീത് കൂട്ടിച്ചേർത്തു.