ഹോളി ആഘോഷത്തിനിടെ കളർ വെള്ളം ഒഴിച്ചതിന് കുട്ടിയുടെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ച് മുത്തശ്ശി

 
India

ഹോളി ആഘോഷത്തിനിടെ കളർ വെള്ളം ഒഴിച്ചതിന് കുട്ടിയുടെ ദേഹത്ത് തിളച്ച വെള്ളമൊഴിച്ച് മുത്തശ്ശി

മുത്തശ്ശിക്കെതിരേ കേസെടുത്തു

Jisha P.O.

നാഗ്പൂർ: ഹോളി ആഘോഷത്തിനിടെ ദേഹത്ത് കളർ വിതറിയ കൊച്ചുമകന്‍റെ ദേഹത്ത് തിളച്ച വെള്ളം ഒഴിച്ച് മുത്തശ്ശി. ഹോളി ദിനത്തിൽ കളർ വിതറി രസിക്കുന്നതിനിടെ മുത്തശ്ശിയുടെ ശരീരത്തിൽ കളർ വെള്ളം ഒഴിച്ചു. ഇതിൽ പ്രകോപിതയായ ഇവർ കുട്ടിയുടെ ശരീരത്തിലേക്ക് തിളച്ച വെള്ളം ഒഴിക്കുകയായിരുന്നു.

മഹാരാഷ്ട്രയിലെ നാഗ്പൂർ ജില്ലയിലെ കൊറാഡിയിലാണ് സംഭവം ഉണ്ടായത്.

നാലുവയസുള്ള കുട്ടിയുടെ ശരീരത്തിലേക്കാണ് തിളച്ച വെള്ളം ഒഴിച്ചത്. കുട്ടിയുടെ കൈയ്ക്കും ശരീരത്തിന്‍റെ താഴേക്കും പൊള്ളലേറ്റിട്ടുണ്ട്. സംഭവത്തിൽ പൊലീസ് മുത്തശ്ശിക്കെതിരേ കേസെടുത്തു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യം വൈറലാവുകയും ചെയ്തു.

നായകൻ പടിയിറങ്ങി; ലയണൽ മെസി രാജ്യാന്തര ഫുട്ബോളിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു

കാലവർഷം 3 മാസം പിന്നിടുമ്പോൾ‌ കേരളത്തിൽ 22% മഴക്കുറവ്

സിജെപി പ്രതിഷേധത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസുകള്‍ റദ്ദാക്കണം; സുപ്രീംകോടതിയെ സമീപിച്ച് കേന്ദ്രം

പ്രതിപക്ഷ ഉപനേതൃസ്ഥാനം; വിട്ടുവീഴ്ചയില്ലാതെ സിപിഐ

"പൊതുവിടങ്ങൾ ഏതെങ്കിലും ഒരു വിഭാഗത്തിന്‍റെ കുത്തകയല്ല, തുല്യതയോടെ മുന്നോട്ട് നടക്കാനാണ് കാലം നമ്മളെ പ്രാപ്തരാക്കിയത്"