ജി.എസ്. പാട്ടീൽ

 
India

ജി.എസ്. പാട്ടീൽ കർണാടക നിയമസഭാ സ്പീക്കർ

മുഖ്യമന്ത്രി ഡി.കെ. ശിവകുമാറാണ് പാട്ടീലിന്‍റെ പേര് നിർദ്ദേശിച്ചത്

Sarath Nath MS

ബെംഗളൂരു: കർണാടക നിയമസഭ സ്പീക്കറായി കോൺഗ്രസ് എംഎൽഎ ജി.എസ്. പാട്ടീലിനെ തെരഞ്ഞെടുത്തു. മുഖ്യമന്ത്രി ഡി.കെ. ശിവകുമാറാണ് പാട്ടീലിന്‍റെ പേര് നിർദ്ദേശിച്ചത്. ഉപമുഖ്യമന്ത്രി ജി. പരമേശ്വര പിന്താങ്ങി.

പ്രോ ടേം സ്പീക്കർ ടി.ബി. ജയചന്ദ്രയുടെ അധ്യക്ഷതയിലാണ് വെള്ളിയാഴ്ച സ്പീക്കർ തെരഞ്ഞെടുപ്പ് നടന്നത്. പ്രതിപക്ഷമായ ബിജെപിയും ജെഡിഎസും സ്പീക്കർ തെരഞ്ഞെടുപ്പ് ബഹിഷ്കരിച്ചു.

ജൂൺ മൂന്നിന് മന്ത്രിസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ യു.ടി. ഖാദർ രാജിവച്ചതിനെ തുടർന്ന് സ്പീക്കർ പദവി ഒഴിഞ്ഞുകിടക്കുകയായിരുന്നു. ഗദഗ് ജില്ലയിലെ റോൺ മണ്ഡലത്തിൽ നിന്ന് നാല് തവണ എംഎൽഎയായ ആളാണ് പാട്ടീൽ.

മുഖ്യമന്ത്രിയുടെ പ്രതിച്ഛായയ്ക്ക് കോട്ടം തട്ടുന്നു; വാർത്താ സമ്മേളനത്തിൽ പുതിയ ക്രമീകരണം വരുന്നു

മൂവാറ്റുപുഴയിൽ ലിഫ്റ്റ് തകർന്ന് വീണ് 19 കാരൻ മരിച്ചു

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂട്ടും; സൂചന നൽകി കെഎസ്ഇബി ചെയർമാൻ

നേര്യമംഗലം പുതിയ പാലം ഒക്റ്റോബർ 15 നകം തുറന്നു നൽകും

പാലക്കാട് സംരക്ഷണ കേന്ദ്രത്തിൽ നിന്ന് 2 അതിജീവിതമാരെ കാണാതായി; അന്വേഷണം ഊർജിതമാക്കി പൊലീസ്