India

ഗുൽസാറിനും രാമഭദ്രാചാര്യയ്ക്കും ജ്ഞാനപീഠം

ഹിന്ദി സിനിമകളിലെ ശ്രദ്ധേയമായ അനവധി ഗാനങ്ങൾ രചിച്ച ഗുൽസാർ ഉറുദുവിലെ പ്രധാന കവികളിൽ ഒരാളാണ്

ajeena pa

ന്യൂ​ഡ​ല്‍ഹി: പ്രശസ്ത ഉറുദു കവിയും ഗാനരചയിതാവുമായ ഗുൽസാറിനും സംസ്കൃത പണ്ഡിതൻ ജഗദ് ഗുരു രാമഭദ്രാചാര്യയ്‌ക്കും 58 മത് ജ്‍‍ഞാനപീഠ പുരസ്‌കാരം.

ഹിന്ദി സിനിമകളിലെ ശ്രദ്ധേയമായ അനവധി ഗാനങ്ങൾ രചിച്ച ഗുൽസാർ ഉറുദുവിലെ പ്രധാന കവികളിൽ ഒരാളാണ്. 2002ൽ ഉറുദുവിനുള്ള സാഹിത്യ അക്കാദമി പുരസ്‌കാരം. 2013ൽ ദാദാ സാഹെബ് ഫാൽക്കെ പുരസ്‌കാരം, 2004ൽ പദ്മഭൂഷൺ എന്നിവയും അഞ്ച് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും ഗുൽസാറിന് ലഭിച്ചിട്ടുണ്ട്.

ചിത്രകൂടിലെ തുളസിപീഠിന്‍റെ സ്ഥാപകനും മേധാവിയുമാണ് ഗുരു രാമഭദ്രാചാര്യ. സംസ്കൃതം അടക്കമുള്ള ഭാഷകളിലായി നൂറിലധികം പുസ്‌തകങ്ങൾ രചിച്ചിട്ടുണ്ട്.

മോദിയും അമിത് ഷായും ടെലിപ്രോംപ്റ്ററില്ലാതെ വന്ദേമാതരം മുഴുവൻ ആലപിക്കട്ടെ; വേദിയൊരുക്കാമെന്ന് ശിവസേന എംപി

സ്വർണം ഫ്രീയായി കിട്ടുന്ന ഗ്രാമം; ഒഴുകിയെത്തുന്നത് ആയിരക്കണക്കിന് പേർ

ചെക്ക് ഡാമിൽ വിദ്യാർഥിനികൾക്കൊപ്പം കുളിച്ചു; പ്രിൻസിപ്പലിന് സസ്പെൻഷൻ|Video

'വന്ദേമാതരത്തെ ചോദ‍്യം ചെയ്യുന്നത് ഇന്ത‍്യൻ സംസ്കാരത്തെ പറ്റി ധാരണയില്ലാത്തവർ'; പ്രതികരണവുമായി ബാബാ രാംദേവ്

ശ്രീലങ്കയ്ക്കെതിരേ മലയാളി താരത്തിന് വീണ്ടും സെഞ്ചുറി; ഇന്ത‍്യ ശക്തമായ നിലയിൽ