സോണിയ ഗാന്ധിയുടെ ആത്മകഥയ്ക്ക് പുതിയ പ്രസാധകര്‍; ഇന്ത്യയില്‍ നവംബര്‍ 10 ന് പുറത്തിറങ്ങും

 
India

സോണിയ ഗാന്ധിയുടെ ആത്മകഥയ്ക്ക് പുതിയ പ്രസാധകര്‍; ഇന്ത്യയില്‍ നവംബര്‍ 10 ന് പുറത്തിറങ്ങും

നേരത്തെ സോണിയ ഗാന്ധിയുടെ ആത്മകഥയുടെ ഇന്ത്യയിലെ പ്രസിദ്ധീകരണത്തില്‍ നിന്ന് പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് പിന്മാറിയിരുന്നു

Namitha Mohanan

ന്യൂഡല്‍ഹി: കോൺ​ഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ ആത്മകഥയായ 'ബിലോങ്ങിങ്: എ ജേര്‍ണി ഓഫ് ലവ്' ഇന്ത്യയിൽ പുറത്തിറക്കാൻ പുതിയ പ്രസാധകര്‍. ഹാർപ്പർ കോളിൻസ് ആണ് ഇന്ത്യയിൽ ആത്മകഥ പ്രസിദ്ധീകരിക്കുക. നവംബർ 10 ന് നടക്കുന്ന ചടങ്ങിൽ പുസ്തകം പുറത്തിറക്കും.

നേരത്തെ സോണിയ ഗാന്ധിയുടെ ആത്മകഥയുടെ ഇന്ത്യയിലെ പ്രസിദ്ധീകരണത്തില്‍ നിന്ന് പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് പിന്മാറിയിരുന്നു. പിന്നാലെയാണ് ഹാർപ്പർ കോളിൻസ് പുസ്തക പ്രസാധനത്തിന് തയാറായത്. പഴയ കവർ പേജിൽ മാറ്റമില്ലാതെയാണ് ഹാർപ്പർ കോളിൻസ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.

"വ്യക്തിപരവും രാഷ്ട്രീയവുമായ സംഭവങ്ങൾ ഇഴചേർത്ത് ആവേശകരമായ കഥ പറയുന്ന അത്ഭുതകരവും സമൃദ്ധവുമായ ഓർമ്മക്കുറിപ്പ്" എന്നാണ് ഹാർപ്പർകോളിൻസ് പുസ്തകത്തെ വിശേഷിപ്പിച്ചത്.

പിഎം ശ്രീ പദ്ധതിയുടെ ഭാഗമാകണം; കേരളത്തിന് കേന്ദ്ര സർക്കാർ കത്തയച്ചേക്കും

ശ്രീകൃഷ്ണ ജയന്തി ശോഭാ യാത്ര ആർ‌എസ്എസിന്‍റെ രാഷ്ട്രീയ പദ്ധതി, കേരളത്തിലുണ്ടായിരുന്നത് ചതയ ദിന ഘോഷയാത്ര മാത്രം; പി. ജയരാജൻ

സംസ്ഥാന സ്കൂൾ കായികമേള ഒക്റ്റോബർ 24 മുതൽ 29 വരെ കോഴിക്കോട്ട് നടക്കും

ലോക്കപ്പ് പൂട്ടാൻ പൊലീസുകാർ മറന്നു, പാതിരാത്രി ലോക്കപ്പ് തുറന്ന് ഇറങ്ങിപ്പോയി പ്രതി

"ആത്മീയ ചര്‍ച്ചകളെ വിവാദമാക്കാനുള്ള ശ്രമം നടക്കുന്നു, ജാഗ്രത വേണം"; പ്രതികരണവുമായി കാന്തപുരം