ഡോ. സോണി മുസ്കാൻ, കേതൻ അഗർവാൾ

 
India

"അയാൾക്ക് മുടിയില്ലായിരുന്നു, ആണുങ്ങളെ വെറുപ്പാണ്"; കൊല്ലപ്പെട്ട കേതനെ പരിഹസിച്ച ഡോക്റ്റർക്ക് സസ്പെൻഷൻ

ഈ കാലയളവിൽ മുസ്കാന് അസോസിയേഷനെ പ്രതിനിധീകരിച്ച് യാതൊരു പ്രവർത്തനവും നടത്താൻ ആകില്ല.

നീതു ചന്ദ്രൻ

മുംബൈ: മഹാരാഷ്ട്രയിൽ പ്രതിശ്രുത വധുവും സുഹൃത്തും കൂടി കൊലപ്പെടുത്തിയ കേതൻ അഗർവാളിനെ പരിഹസിച്ച ദന്ത ഡോക്റ്റർക്ക് സസ്പെൻഷൻ. ഡോ. മുസ്കാൻ സോണിയെയാണ് അഞ്ച് വർഷത്തേക്ക് ഓൾ ഇന്ത്യ ഡെന്‍റൽ സ്റ്റുഡന്‍റ്സ് ആൻഡ് സർജിയൺസ് അസോസിയേഷൻ ( എഐഡിഎസ്എ) സസ്പെൻഡ് ചെയ്തിരിക്കുന്നത്. അനുചിതവും വിദ്വേഷജനകവും ബഹുമാനരഹിതവുമായ പരാമർശം ശ്രദ്ധയിൽ പെട്ടതിനെത്തുടർന്നാണ് വിലക്കെന്നും അസോസിയേഷൻ വ്യക്തമാക്കി.

അസോസിയേഷൻ മധ്യപ്രദേശ് ട്രഷററായിരുന്നു മുസ്കാൻ. അസോസിയേഷനുമായി ബന്ധപ്പെട്ട എല്ലാ പദവികളിൽ നിന്നും ഓഫിസുകളിൽ നിന്നും ഉത്തരവാദിത്തങ്ങളിൽ നിന്നും കമ്മിറ്റികളിൽ നിന്നും അംഗത്വത്തിൽ നിന്നും അഞ്ച് വർഷത്തേക്ക് സസ്പെൻഡ് ചെയ്തിരിക്കുന്നുവെന്നാണ് അസോസിയേഷൻ വ്യക്തമാക്കിയിരിക്കുന്നത്. ഈ കാലയളവിൽ മുസ്കാന് അസോസിയേഷനെ പ്രതിനിധീകരിച്ച് യാതൊരു പ്രവർത്തനവും നടത്താൻ ആകില്ല.

ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ ഡോ. മുസ്കാൻ നടത്തിയ പരാമർശമാണ് വിവാദമായി മാറിയത്. കേതൻ അഗർവാളിനെ പരാമർശിച്ചു കൊണ്ട് പുനെയിൽ നിന്നുള്ളയാൾക്ക് മുടിയില്ലായിരുന്നു, അത്തരം നുണകൾ പറയുന്നവർ ഉറപ്പായും മരിക്കണം. അതു കൊണ്ടാണ് എനിക്ക് പുരുഷന്മാരോട് വെറുപ്പുള്ളത്. രണ്ട് പേർ കൊല്ലപ്പെട്ടതോടെ പുരുഷന്മാർ വലിയ പേടിയിലാണ് എന്നൊക്കെയാണ് മുസ്കാൻ പൊട്ടിച്ചിരിയോടെ വിഡിയോയിൽ പറയുന്നത്.

സെക്കന്തരാബാദ് കരസേനാ താവളത്തിൽ നിന്ന് തോക്കുകൾ മോഷ്ടിച്ച സംഭവം; സൈനികൻ കസ്റ്റഡിയിൽ

ഡൽഹിയിലെത്തിയ വ്ലാഡിമിർ പുടിനെ കാണാൻ മോദി; ഉച്ചയ്ക്ക് ശേഷം കൂടിക്കാഴ്ച

ബ്രിക്സ് ഉച്ചകോടി; ഡൽഹി മെട്രൊ സർവീസ് ഞായറാഴ്ച അതിരാവിലെ മുതൽ

പട്ടാമ്പി ക്ഷേത്രത്തിൽ കവർച്ച നടത്തിയത് ബിജെപി നേതാക്കൾ; മണ്ഡലം പ്രസിഡന്‍റ് അടക്കം 2 പേർക്കെതിരേ കേസ്

അജിത്തിന്‍റെ റേസിന് പച്ചക്കൊടി വീശാൻ തമിഴ്നാട് മുഖ്യമന്ത്രി വിജയ്