ഹെഡ്‌ലൈറ്റ് പണിമുടക്കി; മൊബൈൽ വെളിച്ചത്തിൽ ബസ് ഓടിച്ച് ഡ്രൈവർ| Video

 
India

ഹെഡ്‌ലൈറ്റ് പണിമുടക്കി; മൊബൈൽ വെളിച്ചത്തിൽ ബസ് ഓടിച്ച് ഡ്രൈവർ| Video

രണ്ടു നഗരങ്ങളും തമ്മിൽ 90 കിലോമീറ്ററോളം അകലമുണ്ട്.

നീതു ചന്ദ്രൻ

ബംഗളൂരു: ബസിന്‍റെ ഹെഡ് ‌ലൈറ്റ് പണിമുടക്കിയതോടെ യാത്ര തുടരുന്നതിനായി മൊബൈൽ ടോർച്ച് തെളിയിച്ച് കണ്ടക്റ്റർ. കല്യാണ കർണാടക റോഡ് ട്രാൻസ്പോർട് കോർപ്പറേഷൻ ബസ് മൊബൈൽ വെളിച്ചത്തിൽ യാത്ര ചെയ്യുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.

കലബുർഗി നഗരത്തിൽ നിന്നും ചിഞ്ചോലിയിലേക്കുള്ള അവസാനത്തെ ബസിലാണ് സംഭവം. രണ്ടു നഗരങ്ങളും തമ്മിൽ 90 കിലോമീറ്ററോളം അകലമുണ്ട്.

എവിടെ മുതലാണ് ബസിന്‍റെ ഹെഡ്‌ലൈറ്റ് പണിമുടക്കിയതെന്ന് വ്യക്തമല്ല. ഇരുട്ടിലൂടെ വാഹനം മുന്നോട്ടു പോകുന്നതും കണ്ടക്റ്റർ ടോർച്ച് തെളിയിച്ചു നൽകുന്നതുമായ വിഡിയോയാണ് പ്രചരിക്കുന്നത്.

രണ്ടാം ടെസ്റ്റ്: ശ്രീലങ്കക്ക് ഫോളോ ഓൺ, ഇന്ത്യ പിടിമുറുക്കുന്നു

"ഈ രാജ്യം ധർമശാലയല്ല", 2047 സുരക്ഷാ മാസ്റ്റർ പ്ലാൻ അവതരിപ്പിച്ച് അമിത് ഷാ

മഴയിൽ മുങ്ങി ഒഡീശ; പ്രളയം ബാധിച്ചത് ഒരു ലക്ഷം പേരെ

പാക്കിസ്ഥാനിലെ ആശുപത്രിയിൽ തീപിടിത്തം; 15ഓളം നവജാത ശിശുക്കൾ മരിച്ചു

''ജഡ്ജിമാർ ആരാണ് അത് തീരുമാനിക്കാൻ''; സ്കൂളിൽ ഹിജാബ് അനുവദിക്കണമെന്ന ഹർജി തള്ളിയതിൽ വിമർശനവുമായി ഒവൈസി