ഡൽഹിയിൽ കനത്ത മഴ, റെഡ് അലർട്ട്; വിമാനത്താവളത്തിൽ വെള്ളം കയറി|Video

 
India

ഡൽഹിയിൽ കനത്ത മഴ, റെഡ് അലർട്ട്; വിമാനത്താവളത്തിൽ വെള്ളം കയറി|Video

വിമാനത്താവളത്തിലെ രണ്ടും മൂന്നും ടെർമിനലുകളിലാണ് വെള്ളം കയറിയത്.

നീതു ചന്ദ്രൻ

ന്യൂഡൽഹി: ഡൽഹിയിൽ കനത്ത മഴയും വെള്ളക്കെട്ടും. നഗരത്തിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഡൽഹി ഇന്ദിരാഗാന്ധ വിമാനത്താവളത്തിൽ വെള്ളം കയറിയതു മൂലം നിരവധി വിമാനങ്ങൾ വഴി തിരിച്ചു വിട്ടു. വിമാനത്താവളത്തിൽ മുട്ടറ്റം വെള്ളം കയറിയ അവസ്ഥയിലാണ്. ലഗേജുമായി യാത്രക്കാർ വെള്ളത്തിലൂടെ നടന്നു പോകുന്ന വിഡിയോകൾ പുറത്തു വന്നിട്ടുണ്ട്. ഒന്നര മണിക്കൂറോളം നഗരത്തിൽ തുടർച്ചയായി മഴ പെയ്തതോടെയാണ് വിമാനത്താവളത്തിൽ വെള്ളം കയറിയത്. ഉത്തർപ്രദേശിലെ നോയിഡ്, ഗാസിയാബാദ് എന്നിവിടങ്ങളിലും കനത്ത മഴ തുടരുകയാണ്.

വിമാനത്താവളത്തിലെ രണ്ടും മൂന്നും ടെർമിനലുകളിലാണ് വെള്ളം കയറിയത്. അൽപ സമയത്തിനകം വെള്ളം നീക്കം ചെയ്തുവെന്ന് വിമാനത്താവളം അധികൃതർ വ്യക്തമാക്കി.

മോശം കാലാവസ്ഥയെ തുടർന്ന് ജയ്പുർ, ലക്നൗ, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്ക് ഒമ്പത് വിമാനങ്ങളാണ് വഴി തിരിച്ചു വിട്ടത്.

നയതന്ത്ര ബന്ധത്തിന്‍റെ 75ാം വാർഷികം; ഇന്ത‍്യയും ജപ്പാനും ടി20 മത്സരം കളിക്കും

എട്ടാം ക്ലാസ് കഴിഞ്ഞ കുട്ടികൾക്ക് 12,000 രൂപ സ്കോളർഷിപ്പ്, അപേക്ഷിക്കാനുള്ള അവസാന തിയതി നീട്ടി

സിജെപി പ്രക്ഷോഭത്തിനിടെ വിദ‍്യാർഥിനിയുടെ പിതാവിന്‍റെ തലയടിച്ച് പൊളിച്ച ഹിന്ദുത്വവാദി സ്വതന്ത്ര ഭരദ്വാജ് കസ്റ്റഡിയിൽ

കശ്മീരിലെ ബഡ്ഗാമിൽ ഏറ്റുമുട്ടൽ; ഭീകരനെ വധിച്ചു

മട്ടാഞ്ചേരിയിൽ വൻ രാസലഹരി വേട്ട; രണ്ട് കിലോ എംഡിഎംഎ പിടിച്ചെടുത്തു, എത്തിച്ചത് എയർകൂളറിൽ ഒളിപ്പിച്ച്