പ്രതീകാത്മക ചിത്രം

 

file image

India

ഉത്തർപ്രദേശിൽ കനത്ത മഴ; 56 പേർ മരിച്ചു,1,000ത്തിലധികം വീടുകള്‍ക്ക് നാശനഷ്ടം

ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് സീതാപൂരിലാണ്

MV Desk

ലഖ്‌നൗ: കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ഉത്തര്‍പ്രദേശിന്‍റെ വിവിധ ഭാഗങ്ങളില്‍ പെയ്ത കനത്ത മഴയെത്തുടര്‍ന്നുണ്ടായ വെള്ളക്കെട്ടിലും കെട്ടിടങ്ങള്‍ക്ക് സംഭവിച്ച നാശനഷ്ടങ്ങളിലും, കൃഷിനാശത്തിലുമായി കുറഞ്ഞത് 56 പേര്‍ മരിക്കുകയും 46 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ഉത്തര്‍പ്രദേശ് റിലീഫ് കമ്മിഷണറുടെ ഓഫിസിലെ കണക്കുകള്‍ പ്രകാരം, സംസ്ഥാനത്തുടനീളം 1,021 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു.

ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് സീതാപൂരിലാണ്. ഏഴ് പേര്‍ മരിച്ചു. ലഖിംപൂര്‍ ഖേരി, ബഹ്റൈച്ച്, ബല്‍റാംപൂര്‍ എന്നിവിടങ്ങളില്‍ അഞ്ച് വീതവും അയോധ്യ, ഗോരഖ്പൂര്‍ എന്നിവിടങ്ങളില്‍ നാല് വീതവും മരണങ്ങള്‍ രേഖപ്പെടുത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

ഏറ്റവും കൂടുതല്‍ പേര്‍ക്ക് പരുക്കേറ്റത് ഹര്‍ദോയിയിലാണ്. ഏഴ് പേര്‍ക്ക് പരുക്കേറ്റു. തൊട്ടുപിന്നിലായി മെയിന്‍പുരി, ശ്രാവസ്തി, ബരാബങ്കി എന്നിവയാണ്. സീതാപൂരിലും ലഖിംപൂര്‍ ഖേരിയിലും മൂന്ന് പേര്‍ക്ക് വീതം പരുക്കേറ്റു.

മഴ വീടുകള്‍ക്കും കാര്യമായ നാശനഷ്ടങ്ങള്‍ വരുത്തി. ഹര്‍ദോയിയില്‍ 272 വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. സീതാപൂരില്‍ 108 വീടുകള്‍ക്കും ചന്ദൗലിയില്‍ 75 വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. ഔരയ്യ, ഗോണ്ട, ഹമിര്‍പൂര്‍, ഷാജഹാന്‍പൂര്‍, ബഹ്റൈച്ച് എന്നിവിടങ്ങളിലും കാര്യമായ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

15000 റൺസ് പിന്നിട്ട് കോലി; തിരുവനന്തപുരത്ത് വെസ്റ്റ് ഇൻഡീസിനെ വീഴ്ത്തി ഇന്ത്യ

നീലക്കുറിഞ്ഞി കാണാനെത്തിയപ്പോൾ കുരിശിന് മുകളിൽ കയറി ഫോട്ടോ എടുത്ത സംഭവം; നാല് പേർ അറസ്റ്റിൽ

യുഎസ് ആക്രമണത്തിൽ നിന്ന് ഇറാന്‍ പരമോന്നത നേതാവ് മുജ്തബ ഖമനേയി രക്ഷപ്പെട്ടതിനെക്കുറിച്ച് വെളിപ്പെടുത്തൽ

ഓൾ കേരള കാറ്ററിങ് അസോസിയേഷൻ സംസ്ഥാന സമ്മേളനം തിങ്കളാഴ്ച മുതൽ കോട്ടയത്ത്

അസമിൽ അശുതോഷ് റങ്ക ഉൾപ്പെടെ 40 പേരെ പൊലീസ് കസ്റ്റഡിയിലെടുത്തെന്ന് സിജെപി