ഫയൽ ചിത്രം

 
India

ഉത്തരാഖണ്ഡിൽ കനത്ത മഴ; 126 റോഡുകൾ അടച്ചു

അടച്ചിട്ട റോഡുകളിൽ രണ്ടു ദേശീയപാതകളും

Sarath Nath MS

ഡെറാഢൂൺ: കനത്ത മഴയെ തുടർന്ന് ഉത്തരാഖണ്ഡിൽ വ്യാപക മണ്ണിടിച്ചിൽ. ഇതേ തുടർന്ന് രണ്ടു ദേശീയ പാതകളടക്കം 126 റോഡുകൾ അടച്ചു.

മണ്ണിടിച്ചിലിനെ തുടർന്ന് കഴിഞ്ഞ മൂന്നു ദിവസമായി ഋഷികേശ്-യമുനോത്രി നാഷണൽ ഹൈവേ അടച്ചിട്ടിരിക്കുകയാണ് . ദേശീയപാത അതോറിറ്റിയുടെ നേതൃത്വത്തിൽ യുദ്ധകാലാടിസ്ഥാനത്തിൽ മണ്ണ് നീക്കം ചെയ്ത് പാത ഗതാഗതയോഗ്യമാക്കാനുള്ള പ്രവൃത്തികൾ പുരോഗമിക്കുകയാണ്. മഴ കനത്തതോടെയാണ് മണ്ണിടിച്ചിൽ വ്യാപകമായതെന്നും ഇതേ തുടർന്നാണ് 126 റോഡുകൾ അടച്ചിട്ടതെന്നും സ്റ്റേറ്റ് എമർജൻസി ഓപ്പറേഷൻ സെന്‍റർ അറിയിച്ചു.

ഡെറാഢൂണിൽ കനത്ത മഴയിൽ മതിൽ ഇടിഞ്ഞതിനെ തുടർന്ന് ഒരു സ്ത്രീക്ക് പരുക്കേറ്റു. തുടർന്ന് മുൻകരുതൽ എന്ന നിലയിൽ പ്രദേശത്തെ ഏഴു കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു.

ഇമ്രാൻ ഖാനെയും ഭാര‍്യ‍‌യെയും ഏകാന്ത തടവിൽ പാർപ്പിക്കരുത്; വൈദ‍്യസഹായം ഉറപ്പാക്കണമെന്ന് ഹൈക്കോടതി

കാലടി സർവകലാശാലയിലെ എസ്എഫ്ഐ സമരം; 16 വിദ‍്യാർഥികൾക്കെതിരേ നടപടി

ഇടുക്കിയുടെ മിടുക്കൻ; കെസിഎല്ലിൽ ജോബിൻ ജോബിക്ക് സെഞ്ചുറി

''വിജ‌യ്ക്ക് വേണമെങ്കിൽ അമെരിക്കൻ പ്രസിഡന്‍റാകാൻ സാധിക്കും, അതിൽ തെറ്റില്ല''; പരിഹാസവുമായി എടപ്പാടി പളനിസ്വാമി

ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസ്; മാണി സി. കാപ്പന് ഒരു വർഷം തടവും പിഴയും