ബദരീനാഥിൽ നിന്ന് മടങ്ങിയ ഹെലികോപ്റ്റർ കാണാതായി

 
India

ബദരീനാഥിൽ നിന്ന് മടങ്ങിയ ഹെലികോപ്റ്റർ തകർന്നുവീണു; സംഭവം ഉത്തരാഖണ്ഡിലെ ജോഷിമഠിൽ

അഞ്ച് യാത്രക്കാരും പൈലറ്റും അടക്കം ആറ് പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്

Sarath Nath MS

ഡെറാഢൂൺ: ഉത്തരാഖണ്ഡിലെ ബദരീനാഥ് ക്ഷേത്രത്തിൽ നിന്ന് മടങ്ങുകയായിരുന്ന ഹെലികോപ്റ്റർ തകർന്നുവീണു. വെള്ളിയാഴ്ച ഉച്ചയ്ക്ക് ചമോലി ജില്ലയിലെ ജോഷിമഠിന് സമീപത്തെ ചായ് ഗ്രാമത്തിലാണ് സംഭവം.

അഞ്ച് യാത്രക്കാരും പൈലറ്റും അടക്കം ആറ് പേരാണ് ഹെലികോപ്റ്ററിൽ ഉണ്ടായിരുന്നത്. ഉച്ചയ്ക്ക് 2.15ന് മഞ്ഞുവീഴ്ചക്കിടെയാണ് ഹെലികോപ്റ്റർ പുറപ്പെട്ടത്. ഹാഥി പർവത് മേഖലയിൽ വച്ച് ഹെലികോപ്റ്ററുമായുള്ള ബന്ധം നഷ്ടപ്പെടുകയായിരുന്നു. ഹെലികോപ്റ്റർ തകർന്നുവീണ വിവരം ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി സ്ഥിരീകരിച്ചു.

ബദരീനാഥിൽ നിന്ന് ഡെറാഢൂണിലേക്ക് പോവുകയായിരുന്നു ഹെലികോപ്റ്റർ. ഹെലികോപ്റ്റർ കണ്ടെത്താൻ കരസേന, സംസ്ഥാന ദുരന്തനിവാരണ സേന എന്നിവയുടെ നേതൃത്വത്തിൽ തെരച്ചിൽ ആരംഭിച്ചു.

കഴിഞ്ഞവർഷം ജൂണിൽ ഉത്തരാഖണ്ഡിലെ കേദാർനാഥ് ക്ഷേത്രത്തിൽ നിന്ന് മടങ്ങുകയായിരുന്ന ഹെലികോപ്റ്റർ വനത്തിൽ തകർന്നുവീണ് ഏഴ് പേർ മരിച്ചിരുന്നു.