പ്രതീകാത്മക ചിത്രം

 
India

ഡൽഹിയിൽ വീട് തകർന്നുവീണു; കുട്ടിയടക്കം 2 പേർ മരിച്ചു, 8 ആളുകൾ കുടുങ്ങിക്കിടക്കുന്നു

കിഴക്കൻ ഡൽഹിയിലെ ഷാഹ്ദരയിൽ ചൊവ്വാഴ്ച രാവിലെയാണ് സംഭവം

Sarath Nath MS

ന്യൂഡൽഹി: ഡൽഹിയിൽ വീട് തകർന്നുവീണ് രണ്ട് പേർ മരിച്ചു. കെട്ടിടാവിഷ്ടങ്ങൾക്കിടയിൽ എട്ട് പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സൂചന. കിഴക്കൻ ഡൽഹിയിലെ ഷാഹ്ദരയിൽ ചൊവ്വാഴ്ച രാവിലെയാണ് സംഭവം.

ഒരു പുരുഷനും കുട്ടിയുമാണ് മരിച്ചത്. രണ്ട് നിലകളുള്ള വീടാണ് തകർന്നത്. നിലവിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

അടുത്തിടെ ഡൽഹിയിൽ പാർപ്പിട സമുച്ചയങ്ങളും വാണിജ്യ കെട്ടിടങ്ങളും തകർന്നുവീഴുന്ന സംഭവങ്ങൾ പതിവായിരിക്കുകയാണ്. സെപ്റ്റംബറിൽ സൗത്ത് ഡൽഹിയിലെ സത്യ നികേതനിൽ ആറ് നില കെട്ടിടം തകർന്ന് ഏഴ് പേർ മരിച്ചിരുന്നു. ഡൽഹി സർവകലാശാലയ്ക്ക് കീഴിലെ ഒരു കോളെജിന് സമീപത്തെ പിജിയാണ് തകർന്നത്. അഞ്ച് വിദ്യാർഥികളും മറ്റ് രണ്ട് പേരുമാണ് മരിച്ചത്. സംഭവത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ അനുമതിയില്ലാതെ അനധികൃതമായാണ് കെട്ടിടത്തിൽ അഞ്ച് നിലകൾ കൂട്ടിച്ചേർത്തതെന്ന് കണ്ടെത്തിയിരുന്നു.

കഴിഞ്ഞയാഴ്ച ഓൾഡ് ഡൽഹിയിലെ ചാവഡി ബസാറിൽ കെട്ടിടം തകർന്ന് വീണ് ഏഴ് പേർ മരിച്ചിരുന്നു. കൂടാതെ കഴിഞ്ഞദിവസം പഹാഡ്ഗഞ്ചിൽ നിർമാണത്തിലിരുന്ന കെട്ടിടം തകർന്ന് എട്ട് തൊഴിലാളികൾക്ക് പരുക്കേൽക്കുകയും ചെയ്തിരുന്നു.