പവൻ കല്യാൺ

 
India

"വിജയ്‌യോട് അസൂയ തോന്നുന്നു": 15 വർഷമായി തെരുവിലാണെന്ന് പവൻ കല്യാൺ

കട്ട് ഔട്ടുകളും ഹോളോഗ്രാമുകളും ഉപയോഗിച്ച് അവർ തെരഞ്ഞെടുപ്പിൽ വിജയിച്ചുവെന്നും അദ്ദേഹം ചിരിയോടെ പറഞ്ഞു.

നീതു ചന്ദ്രൻ

അമരാവതി: തമിഴ്നാട് മുഖ്യമന്ത്രി വിജയ്‌യോട് തനിക്ക് അസൂയയാണെന്ന് ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രിയും നടനുമായ പവൻ കല്യാൺ. പാർട്ടി അംഗങ്ങളെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് ജനസേനാ പാർട്ടി നേതാവ് കൂടിയായ പവൻ കല്യാണിന്‍റെ തുറന്നു പറച്ചിൽ. ഈ ദിവസങ്ങളിൽ ഞാൻ തമിഴ്നാട് രാഷ്ട്രീയം നിരീക്ഷിക്കുകയായിരുന്നു. അവർ എത്ര എളുപ്പത്തിലാണ് അതു ചെയ്തു തീർത്തത്. എനിക്ക് അസൂയ തോന്നുന്നു. കട്ട് ഔട്ടുകളും ഹോളോഗ്രാമുകളും ഉപയോഗിച്ച് അവർ തെരഞ്ഞെടുപ്പിൽ വിജയിച്ചുവെന്നും അദ്ദേഹം ചിരിയോടെ പറഞ്ഞു.

കഴിഞ്ഞ പതിനഞ്ചു വർഷമായി ഞാൻ തെരുവുകളിൽ അലയുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരു രാഷ്ട്രീയ പാർട്ടിയെ മുന്നോട്ടു നയിക്കുക എന്നാൽ ആയിരക്കണക്കിന് പേരെ ഒന്നിച്ചു നിർത്തുക എന്നാണ് അർഥം. പല കാര്യങ്ങളിലും ചിലപ്പോൾ നമുക്ക് നമ്മുടെ കുടുംബാംഗങ്ങളുടെ പിന്തുണ പോലും ലഭിക്കാറില്ല. അപ്പോൾ ഒരു പാർട്ടി തുടങ്ങി സമൂഹത്തെ മുഴുവൻ മാറ്റിയെടുക്കുക എന്നത് വളരെ അപകടകരമായ പ്രവൃത്തിയാണെന്നും അദ്ദേഹം പറഞ്ഞു.

ആന്ധ്ര പ്രദേശിലെയും തമിഴ്നാട്ടിലെയും രാഷ്‌ട്രീയ സാഹചര്യങ്ങളെ താരതമ്യം ചെയ്യുന്നതിനെ പവൻ കല്യാൺ മുൻപേ എതിർത്തിരുന്നു. രാഷ്ട്രീയപരമായി ഒരിക്കലും ഇരു സംസ്ഥാനങ്ങളെയും താരതമ്യം ചെയ്യാൻ സാധിക്കില്ലെന്നാണ് പവൻ കല്യാൺ പറയുന്നത്. 2014ലാണ് പവൻ കല്യാൺ ജനസേനാ പാർട്ടി രൂപീകരിച്ചത്. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒരു സീറ്റ് മാത്രമാണ് പാർട്ടിക്ക് കിട്ടിയത്. അന്ന് പവൻ കല്യാൺ മത്സരിച്ച രണ്ടു സീറ്റിലും പരാജയമായിരുന്നു ഫലം. പാർട്ടി എത്രകാലം നില നിൽക്കുമെന്ന ചോദ്യം അന്ന് ഉയർന്നു വന്നിരുന്നു. പക്ഷേ രാഷ്‌ട്രീയം അവസാനിപ്പിക്കാൻ പവൻ തയാറായില്ല. 2024ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച 21 സീറ്റിലും വിജയിച്ച് ജനസേനാ പാർട്ടി കരുത്തു തഎളിയിച്ചു.

"വിമാനം ഒരുക്കിയത് ഒരു മലയാളി, അതിൽ എന്താണ് തെറ്റ്, ആവശ്യം വന്നാൽ ഇനിയും പോകും": വി.ഡി. സതീശൻ

''പശു ചത്താലും മോരിലെ പുളി പോകിലെന്ന് പറയുമ്പോലെയാണ് ഷാജിക്കെതിരായ ആക്ഷേപം''; ആഡംബര യാത്രാ വിവാദത്തിൽ പി.എം.എ. സലാം

സർക്കാർ ഹോസ്റ്റലുകളിലെ മെനുവിൽ ബീഫ് ഉൾപ്പെടുത്തണമെന്ന് വിദ‍്യാർഥികൾ; ആലോചിച്ച് തീരുമാനമെടുക്കുമെന്ന് മന്ത്രി

'സുഡാനി ഫ്രം നൈജീരിയ'യിലെ ഉമ്മ; നടി സാവിത്രി ശ്രീധരൻ വിടവാങ്ങി

ഓൾറൗണ്ടർ രച്ചിൻ രവീന്ദ്ര ഇല്ല; ഇന്ത‍്യക്കെതിരായ ടി20 പരമ്പരയ്ക്കുള്ള ന‍്യൂസിലൻഡ് ടീമായി