ഓൺലൈൻ യോഗത്തിനിടെ സഹപ്രവർത്തകയോട് അധിക്ഷേപകരമായി സംസാരിച്ചു; ഐഎഎസ് ഉദ‍്യോഗസ്ഥനെതിരേ അന്വേഷണം

 
India

ഓൺലൈൻ യോഗത്തിനിടെ സഹപ്രവർത്തകയോട് അധിക്ഷേപകരമായി സംസാരിച്ചു; ഐഎഎസ് ഉദ‍്യോഗസ്ഥനെതിരേ അന്വേഷണം| Video

ജമ്മു കശ്മീർ സർക്കാരാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്

Aswin AM

ശ്രീനഗർ: ഓൺലൈൻ ‍യോഗത്തിനിടെ ഐഎഎസ് ഉദ‍്യോഗസ്ഥൻ വനിതാ സഹപ്രവർത്തകയോട് അധിക്ഷേപകരമായി സംസാരിച്ച സംഭവത്തിൽ ജമ്മു കശ്മീർ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു.

ഐഎഎസ് ഉദ‍്യോഗസ്ഥനായ കുമാർ രാജീവ് രഞ്ജനെതിരേയാണ് അന്വേഷണം. മുതിർന്ന ഐഎസ് ഉദ‍്യോഗസ്ഥ മന്ദീപ് കൗറിനാണ് അന്വേഷണ ചുമതല.

സംഭവത്തിൽ 15 ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം. മിഷൻ യുവ പദ്ധതിയുടെ അവലോകന യോഗത്തിനിടെ അസിസ്റ്റന്‍റ് ഡയറക്റ്റർ ബിനീഷ് വാനിക്കെതിരേ കുമാർ അധിക്ഷേപകരമായി സംസാരിക്കുകയായിരുന്നു. ഇതിന്‍റെ വിഡിയോ ദൃശ‍്യങ്ങൾ പുറത്തുവന്നതിനു പിന്നാലെയാണ് നടപടിയുണ്ടായിരിക്കുന്നത്. വിഡിയോ പുറത്തായതോടെ വനിതാ ഉദ‍്യോഗസ്ഥയ്ക്കെതിരേ പ്രതികാര നടപടിയൊന്നും ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കണമെന്നാവശ‍്യപ്പെട്ട് മുഖ‍്യമന്ത്രി ഒമർ അബ്ദുള്ള ചീഫ് സെക്രട്ടറി അതുൽ ദുല്ലുവിന് കത്തെഴുതി.