സൽമാൻ ഖാൻ

 
India

''സൽമാൻ ഖാനൊപ്പം പ്രവർത്തിച്ചാൽ അടുത്ത ഇര നിങ്ങൾ''; സിനിമാമേഖലയിലുള്ളവർക്ക് ബിഷ്ണോയി സംഘത്തിന്‍റെ ഭീഷണി

ബോളിവുഡ് താരം ടൈഗർ ഷ്രോഫിനെതിരായ ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്തതിനു പിന്നാലെയാണ് ഭീഷണി

Aswin AM

മുംബൈ: മുംബൈ സിനിമാ മേഖയിലുള്ളവർ സൽമാൻ ഖാനുമായി ചേർന്ന് പ്രവർത്തിക്കുകയോ മുന്നറിയിപ്പുകൾ അവഗണിക്കുകയോ ചെയ്താൽ തങ്ങളുടെ അടുത്ത ഇരകൾ അവരായിരിക്കുമെന്ന് ബിഷ്ണോയി സംഘം. ബോളിവുഡ് താരം ടൈഗർ ഷ്രോഫിനെതിരായ ആക്രമണത്തിന്‍റെ ഉത്തരവാദിത്വം ഏറ്റെടുത്തതിനു പിന്നാലെയാണ് ഭീഷണി.

ടൈഗർ ഷ്രോഫിനെ വിളിച്ച് കാര‍്യങ്ങൾ മനസിലാക്കാൻ തങ്ങൾ ശ്രമിച്ചെന്നും എന്നാൽ താരം അത് കേട്ടില്ലെന്നും അതിനാൽ ഒരു പാഠം പഠിപ്പിക്കാൻ‌ തീരുമാനിച്ചെന്നും ബിഷ്ണോയി സംഘം പറഞ്ഞു. അതേസമയം, ടൈഗർ ഷ്രോഫിനെതിരായ ആക്രമണത്തിന്‍റെ പിന്നിലുള്ള കാരണം വ‍്യക്തമല്ലെന്നാണ് അധ‍ികൃതർ പറയുന്നത്.