സൂര‍്യനാരായണ ദൂല്ല, സാഹിൽ വകോഡെ

 
India

സാഹിൽ വകോഡെയുടെ മരണം; ഐഐടി ബോംബെയിലെ പ്രൊഫസർക്കെതിരേ നടപടി

പ്രൊഫസർ സൂര‍്യനാരായണ ദൂല്ലയെ കോളെജ് ഡീൻ സ്ഥാനത്തു നിന്നും സസ്പെൻഡ് ചെയ്തു

Aswin AM

മുംബൈ: ഐഐടി ബോംബെയിലെ രണ്ടാം വർഷ ബിടെക് വിദ‍്യാർഥി സാഹിൽ വകോഡെയുടെ ആത്മഹത‍്യയുമായി ബന്ധപ്പെട്ട കേസിൽ പ്രൊഫസർ സൂര‍്യനാരായണ ദൂല്ലയെ കോളെജ് ഡീൻ സ്ഥാനത്തു നിന്നും സസ്പെൻഡ് ചെയ്തു. എന്നാൽ അദ്ദേഹം എനർജി സയൻസ് ആൻഡ് എൻജിനീയറിങ് വിഭാഗം അധ‍്യാപകനായി തുടരും.

അന്വേഷണത്തിന് ശേഷമെ തുടർനടപടിയുണ്ടാകൂയെന്ന് ഡയറക്റ്റർ ഷിരീഷ് ബി. കേദാരെ വിദ‍്യാർഥികൾക്ക് അയച്ച ഇമെയിലിൽ പറയുന്നു. വിദ‍്യാർഥി ജീവനൊടുക്കിയതിനു പിന്നാലെ ക‍്യാംപസിനു മുന്നിൽ കഴിഞ്ഞ മൂന്നു ദിവസമായി വിദ‍്യാർഥികൾ പ്രതിഷേധം നടത്തിവരുകയായിരുന്നു. ഇതിനു പിന്നാലെയാണ് നടപടിയെടുത്തിരിക്കുന്നത്.

സാഹിൽ പരീക്ഷ എഴുതിയപ്പോൾ ഇൻവിജിലേറ്ററായിരുന്നു സൂര‍്യനാരായണ ദൂല്ല. സാഹിൽ ചോദ‍്യപേപ്പർ ചാറ്റ് ജിപിടിയിൽ അപ്‌ലോഡ് ചെയ്ത് ഉത്തരമെഴുതാൻ ശ്രമിച്ചെന്നാണ് പ്രധാന ആരോപണം. ഇക്കാര‍്യം ഉന്നത ഉദ‍്യോഗസ്ഥർക്ക് മുന്നിൽ റിപ്പോർട്ട് ചെയ്തതും ദൂല്ലയായിരുന്നു. സാഹിൽ ജാതി വിവേചനം നേരിട്ടെന്നും മാനസികമായി പീഡിപ്പിക്കപ്പെട്ടുവെന്നും വിദ‍്യാർഥിയുടെ മാതാപിതാക്കൾ ആരോപിച്ചിരുന്നു. ഇതേത്തുടർന്ന് കുടുംബത്തിന്‍റെ പരാതിയുടെ അടിസ്ഥാനത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തിരുന്നു. പിന്നീട് ദൂല്ലയുടെ പേരും എഫ്ഐആറിൽ ഉൾപ്പെടുത്തുകയായിരുന്നു.

നേരത്തെ സാഹിലിന്‍റെ മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യുന്നതു വരെ മൃതദേഹം ഏറ്റുവാങ്ങില്ലെന്ന തീരുമാനത്തിലായിരുന്നു വിദ‍്യാർഥിയുടെ മാതാപിതാക്കൾ. എന്നാൽ‌ 7 മണിക്കൂറോളം പൊലീസ് ഉദ‍്യോഗസ്ഥർ ഇവരുമായി സംസാരിക്കുകയും ക്രൈംബ്രാഞ്ച് അന്വേഷണം നടത്താമെന്ന ഉറപ്പ് ലഭിക്കുകയും ചെയ്തതോടെയാണ് മാതാപിതാക്കൾ തീരുമാനത്തിൽ നിന്നും പിന്മാറിയത്.

മുൻ എൽഡിഎഫ് സർക്കാരിന്‍റെ കാലത്ത് നടന്ന രീതിയിൽ ലോക കേരള സഭ തുടരില്ല: മുഖ്യമന്ത്രി വി.ഡി. സതീശൻ

കേരള ഡോക്യുമെന്‍ററി ഫെസ്റ്റിവൽ; ഒരു ചിത്രത്തിനും അനുമതി നിഷേധിച്ചിട്ടില്ലെന്ന് കേന്ദ്രം

ഡൽഹി പൊലീസ് കായിക ക്ഷമതാ പരിശോധന; ഓട്ടത്തിനിടെ 23കാരൻ കുഴഞ്ഞുവീണ് മരിച്ചു

''കടലിലേക്ക് നോക്കിയിരിക്കാനല്ല മുഖ്യമന്ത്രിക്ക് സെക്രട്ടേറിയറ്റ്''; മറീനയ്ക്ക് സമീപത്തെ പുതിയ സെക്രട്ടേറിയറ്റ്-നിയമസഭാ പദ്ധതിയെ എതിർത്ത് സ്റ്റാലിൻ

'തന്ത വൈബ് പിടിക്കാൻ ഉദ്ദേശിക്കുന്നില്ല'; വിദേശ യാത്ര നടത്തിയത് സർക്കാർ ചെലവിലല്ലെന്ന് കായിക മന്ത്രി