അശുതോഷ് റങ്ക

 
India

യുകെയിൽ ഇന്ത‍്യൻ വിദ‍്യാർഥിനി വംശീയാധിക്ഷേപം നേരിട്ട സംഭവം; ഐക‍്യദാർഢ‍്യവുമായി സിജെപി

വിഷയം ഇന്ത‍്യൻ എംബസി ബ്രിട്ടീഷ് സർക്കാരിന് മുന്നിൽ ഉന്നയിക്കണമെന്ന് സിജെപി ആവശ‍്യപ്പെട്ടു

Aswin AM

ന‍്യൂഡൽഹി: യുകെയിൽ വെള്ളക്കാരിയായ സ്ത്രീയിൽ നിന്നും വംശീയാധിക്ഷേപം നേരിട്ട ഇന്ത‍്യൻ വിദ‍്യാർഥിനി കാമാക്ഷിക്ക് ഐക‍്യദാർഢ‍്യവുമായി കോക്രോച്ച് ജനതാ പാർട്ടി (സിജെപി). വംശീയതയും ജാതി വിവേചനവും അനുവദിക്കാനാവില്ലെന്നും വിഷയം ഇന്ത‍്യൻ എംബസി ബ്രിട്ടീഷ് സർക്കാരിന് മുന്നിൽ ഉന്നയിക്കണമെന്നും സിജെപി വക്താവ് അശുതോഷ് റങ്ക ആവശ‍്യപ്പെട്ടു.

താൻ നാലു വർഷത്തോളം ലണ്ടനിൽ താമസിച്ചിട്ടുണ്ടെന്നും അവിടെ ഇന്ത‍്യൻ വിദ‍്യാർഥികൾ വംശീയത നേരിടുന്ന സംഭവങ്ങൾ‌ താൻ കണ്ടിട്ടുണ്ടെന്നും ചിലപ്പോൾ മറ്റു ഇന്ത‍്യൻ വിദ‍്യാർഥികളിൽ നിന്നു പോലും ഇത്തരം സംഭവങ്ങളുണ്ടാകുന്നുണ്ടെന്നും അശുതോഷ് കൂട്ടിച്ചേർത്തു.

കഴിഞ്ഞ ദിവസമാണ് ഓക്സ്ഫോർഡ് സർവകലാശാലയിലെ പിഎച്ച്ഡി വിദ‍്യാർഥിനിയായ കാമാക്ഷി വംശീയാധിക്ഷേപം നേരിട്ട കാര‍്യം തുറന്നുപറഞ്ഞത്. സാധനങ്ങൾ വാങ്ങികൊണ്ടിരിക്കുന്നതിനിടെ ഒരു വെള്ളക്കാരിയായ അപരിചിത തന്നെ സമീപിക്കുകയും തന്നിൽ നിന്നും മോശമായ ദുർഗന്ധം വരുന്നുണ്ടെന്ന് പറയുകയും ചെയ്തെന്നായിരുന്നു ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച വിഡിയോയിലൂടെ അവർ വെളിപ്പെടുത്തിയത്. താൻ നേരിട്ട ദുരനുഭവം ഒറ്റപ്പെട്ട സംഭവമല്ലെന്നും യുവതി പറഞ്ഞിരുന്നു.