കർണാടക വനംവകുപ്പ് നായാട്ടുകാരെ വെടിവച്ച് കൊന്ന സംഭവം തമിഴ്‌നാട് നിയമസഭയില്‍

 
India

കർണാടക വനംവകുപ്പ് നായാട്ടുകാരെ വെടിവച്ച് കൊന്ന സംഭവം തമിഴ്‌നാട് നിയമസഭയില്‍

സംഭവത്തില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് തമിഴ്നാട് നിയമസഭാ അംഗങ്ങള്‍ ശ്രദ്ധക്ഷണിക്കല്‍ പ്രമേയം അവതരിപ്പിച്ചു

Sarath Nath MS

ചെന്നൈ: കര്‍ണാടക വനംവകുപ്പ് അധികൃതർ ചാമരാജനഗറിലെ വനത്തിൽ വച്ച് മൂന്ന് നായാട്ടുകാരെ വെടിവച്ച് കൊന്ന സംഭവം തമിഴ്നാട് നിയമസഭയിലും ചർച്ചയായി. ചൊവ്വാഴ്ച സംഭവത്തില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് തമിഴ്നാട് നിയമസഭാ അംഗങ്ങള്‍ ശ്രദ്ധക്ഷണിക്കല്‍ പ്രമേയം അവതരിപ്പിച്ചു.

ഓഗസ്റ്റ് 15ന് പുലർച്ചെ കാവേരി വന്യജീവി സങ്കേതത്തിൽ വച്ച് ഉണ്ടായ വനംവകുപ്പിന്‍റെ വെടിവയ്പ്പിൽ കർണാടകയിലെ ചാമരാജനഗര്‍ ജില്ലയിലെ ഹാനൂര്‍ താലൂക്ക് നിവാസികളായ ആന്‍റണി സാമി, ജോണ്‍ റോസ് പീറ്റര്‍, കുമാര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.

സംഭവത്തെ തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് ശക്തമായി അപലപിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കര്‍ണാടക വനംവകുപ്പ് നല്‍കിയ വിശദീകരണം അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു. സംഭവത്തില്‍ ഉന്നതതല സമിതി അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്ന് മുഖ്യമന്ത്രി വിജയ് ഞായറാഴ്ച രാത്രി സമൂഹമാധ്യമത്തിലൂടെ ആവശ്യപ്പെട്ടിരുന്നു.

ഇമ്രാൻഖാന് ആശ്വാസം; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാൻ സുപ്രീം കോടതിയുടെ ഉത്തരവ്

14 മുഖ്യമന്ത്രിമാർ ക്രിമിനൽ കേസിൽ പ്രതികൾ!! വി.ഡി. സതീശനെതിരേ 18 കേസുകൾ!

നീറ്റ് പ്രതിഷേധത്തിനിടെ പൊലീസ് അതിക്രമം; അന്വേഷണത്തിന് ഉന്നതാധികാര സമിതി രൂപീകരിക്കുമെന്ന് സുപ്രീം കോടതി

മോമോസും ഫ്രഞ്ച് ഫ്രൈസും കഴിച്ചതിനു പിന്നാലെ വയറുവേദനയും ഛർദിയും; 2 വിദ‍്യാർഥികൾ മരിച്ചു

ഒഡീശയിലെ പ്രളയക്കെടുതി; 13 പേർക്ക് ജീവൻ നഷ്ടമായി