രാഷ്ട്രപതിയുമായുള്ള ഇന്ത്യാ സഖ്യം കൂടിക്കാഴ്ച; ജ്ഞാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് കത്ത് നൽകും!

 
India

രാഷ്ട്രപതിയുമായുള്ള ഇന്ത്യാ സഖ്യം കൂടിക്കാഴ്ച; ജ്ഞാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് കത്ത് നൽകും!

ജ്ഞാനേഷ് കുമാറിനെതിരേ പ്രതിഷേധം ഉയർന്ന ഘട്ടത്തിൽ തന്നെ രാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ച വേണമെന്ന ആവശ്യം പ്രതിപക്ഷം ഉയർത്തിയിരുന്നു

Namitha Mohanan

ന്യൂഡൽഹി: രാഷ്ട്രപതിയെ കാണാൻ ഇന്ത്യ സംഖ്യത്തിന് അനുമതി. പത്തുപേരടങ്ങുന്ന എംപിമാരുടെ സംഘം രാത്രി 8 മണിക്ക് രാഷ്ട്രപതിയെ കാണുക. കൂടിക്കാഴ്ചയിൽ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസർ ജ്ഞാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ട് സഖ്യം കത്ത് നൽകിയേക്കുമെന്നാണ് വിവരം.

ജ്ഞാനേഷ് കുമാറിനെതിരേ പ്രതിഷേധം ഉയർന്ന ഘട്ടത്തിൽ തന്നെ രാഷ്ട്രപതിയുമായുള്ള കൂടിക്കാഴ്ച വേണമെന്ന ആവശ്യം പ്രതിപക്ഷം ഉയർത്തിയിരുന്നു. ഇപ്പോഴാണ് അനുമതി ലഭിച്ചത്. രാഷ്ട്രപതി ഭവനിലേക്ക് വൈകിട്ട് പ്രതിപക്ഷ എംപിമാരുടെ നേതൃത്വത്തിൽ മാർച്ച് സംഘടിപ്പിക്കുന്നുണ്ട്. അതീവ സുരക്ഷാ മേഖലയിലേക്കാണ് ഇന്ത്യ സഖ്യത്തിന്റെ മാർച്ച്.

പൊലീസ് അനുമതി നൽകില്ലെന്ന് ഉറപ്പായതിനാലാവാം പ്രതിഷേധത്തിന് അനുമതി നേടിയിട്ടുമില്ല. ഇരുപതിനായിരത്തിലധികം കേന്ദ്രസേന ഉദ്യോഗസ്ഥരെ അടക്കം വിന്യസിച്ചാണ് ഈ മേഖലയിൽ സുരക്ഷ ഒരുക്കിയിരിക്കുന്നത്.