യുഎസുമായി 10 വർഷത്തെ പ്രതിരോധ കരാറിൽ ഇന്ത്യ ഒപ്പുവച്ചു

 
India

യുഎസുമായി 10 വർഷത്തെ പ്രതിരോധ കരാറിൽ ഇന്ത്യ ഒപ്പുവച്ചു

ഇന്ത്യയും യുഎസുമായി ഇപ്പോഴുള്ള പ്രതിരോധ പങ്കാളിത്തം പുതിയ മേഖലകളിലേക്കു വ്യാപിപ്പിക്കാൻ കരാർ സഹായിക്കുമെന്നു രാജ്നാഥ് സിങ് സമൂഹമാധ്യമത്തിൽ കുറിച്ചു

Namitha Mohanan

ന്യൂഡൽഹി: പ്രതിരോധ രംഗത്ത് തന്ത്രപരമായ സഹകരണം കൂടുതൽ ശക്തമാക്കുന്നതിന് ഇന്ത്യയും യുഎസും കരാർ ഒപ്പുവച്ചു. ക്വലാലംപുരിൽ ഇന്ത്യൻ പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങും യുഎസ് പ്രതിരോധ സെക്രട്ടറഫി പീറ്റർ ഹെഗ്സെത്തുമാണ് 10 വർഷത്തെ പ്രതിരോധ ചട്ടക്കൂട് ഉടമ്പടിയിൽ ഒപ്പുവച്ചത്. തീരുവ യുദ്ധത്തിന്‍റെ പേരിൽ ഉഭയകക്ഷി ബന്ധം വഷളായിരിക്കെയാണു സുപ്രധാന കരാർ.

ഇന്ത്യയും യുഎസുമായി ഇപ്പോഴുള്ള പ്രതിരോധ പങ്കാളിത്തം പുതിയ മേഖലകളിലേക്കു വ്യാപിപ്പിക്കാൻ കരാർ സഹായിക്കുമെന്നു രാജ്നാഥ് സിങ് സമൂഹമാധ്യമത്തിൽ കുറിച്ചു. ഇന്ത്യ- യുഎസ് പ്രതിരോധ ബന്ധത്തിന്‍റെ സമഗ്ര മണ്ഡലത്തിനും നയപമായ ദിശാബോധം നൽകുന്നതാണു കരാറെന്നും ഉഭയകക്ഷി ബന്ധത്തിൽ പുതിയ സ്തംഭമാണിതെന്നും രാജ്നാഥ്.

പ്രാദേശിക സ്ഥിരതയുടെയും പ്രതിരോധത്തിന്‍റെയും മൂലക്കല്ലാണിതെന്നു ഹെഗ്സെത്ത് പറഞ്ഞു. ആസിയാൻ രാജ്യങ്ങളുടെ സമ്മേളനത്തിനെത്തിയതാണ് ഇരു നേതാക്കളും.

പിഎസ്സി ക്രമക്കേട്; ഉദ്യോ​ഗസ്ഥർക്ക് ഗുരുതര വീഴ്ചയുണ്ടായി, വകുപ്പുതല നടപടിയെടുക്ക് എസ്ഐടിയുടെ ശുപാർശ

പ്രിയദർശിനി പദ്ധതിക്കെതിരേ സ്വകാര‍്യ ബസ് ഉടമകൾ നൽകിയ ഹർജി തള്ളി

'കുറച്ചെങ്കിലും ഉളുപ്പുണ്ടെങ്കിൽ രാജിവയ്ക്കണം'; ഇഡി നടപടിയിൽ പിണറായി വിജയനെതിരേ രാജീവ് ചന്ദ്രശേഖർ

ഉത്തേജക മരുന്ന് പരിശോധനയിൽ പരാജയപ്പെട്ട ഇന്ത‍്യൻ ഗുസ്തി താരത്തിന് സസ്പെൻഷൻ

'പിണറായി വിജയനെ വലിക്കാൻ മാത്രം വലിപ്പമുള്ള മൂക്ക് ഇഡിക്കില്ല'; പ്രതികരണവുമായി എം. സ്വരാജ്