അന്തർവാഹിനി (പ്രതീകാത്മക ചിത്രം)

 
India

ഇന്ത്യ-ജർമനി അത്യാധുനിക അന്തർവാഹിനി കരാർ ഉടൻ; അടുത്ത മാസം ഒപ്പുവച്ചേക്കുമെന്ന് ജർമൻ അംബാസഡർ

ആറ് അത്യാധുനിക പരമ്പരാഗത അന്തർവാഹിനികൾക്കായുള്ള ഏകദേശം 800 കോടി യൂറോ (90,000 കോടിയിലധികം രൂപ) ചെലവുവരുന്ന പ്രോജക്റ്റ്-75ഐ കരാറിന്‍റെ അന്തിമഘട്ട നടപടികളിലാണ് ഇന്ത്യയും ജർമനിയും എന്നാണ് റിപ്പോർട്ടുകൾ

Sarath Nath MS

ന്യൂഡൽഹി: ഇന്ത്യയും ജർമനിയും തമ്മിൽ പുതിയ തലമുറ അന്തർവാഹിനികൾ വാങ്ങുന്നതിനുള്ള കരാറിൽ വളരെ വേഗം ഒപ്പുവയ്ക്കുമെന്ന് ഇന്ത്യയിലെ ജർമൻ അംബാസഡർ ഫിലിപ് അക്കർമാൻ. ഡൽഹിയിൽ ഇന്തോ-ജർമൻ ചേമ്പർ ഓഫ് കൊമേഴ്സ് സംഘടിപ്പിച്ച വ്യവസായ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കവേയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

നാവികസേനയ്ക്കായി ഇന്ത്യയിൽ തന്നെ നിർമിക്കുന്ന ആറ് അത്യാധുനിക പരമ്പരാഗത അന്തർവാഹിനികൾക്കായുള്ള ഏകദേശം 800 കോടി യൂറോ (90,000 കോടിയിലധികം രൂപ) ചെലവുവരുന്ന പ്രോജക്റ്റ്-75ഐ കരാറിന്‍റെ അന്തിമഘട്ട നടപടികളിലാണ് ഇന്ത്യയും ജർമനിയും എന്നാണ് റിപ്പോർട്ടുകൾ. ജർമനിയിലെ തൈസൻക്രുപ് മറൈൻ സിസ്റ്റംസും ഇന്ത്യയുടെ പൊതുമേഖലാ സ്ഥാപനമായ മസഗോൺ ഡോക്ക് ഷിപ്പ്‌യാർഡും തമ്മിലാണ് കരാർ ഒപ്പുവയ്ക്കുക.

"അന്തർവാഹിനി കരാറിൽ എനിക്ക് വലിയ പ്രതീക്ഷയും ആത്മവിശ്വാസവുമുണ്ട്. അടുത്ത മാസം തന്നെ, ഒരുപക്ഷേ, കരാറിൽ ഒപ്പുവയ്ക്കാനാകും'- അക്കർമാൻ മാധ്യമങ്ങളോട് പറഞ്ഞു.

എസ്എഫ്ഐ നേതാവ് ഐഷി ഘോഷിനെതിരായ ജാമ്യമില്ലാ വാറന്‍റ് റദ്ദാക്കി ഡൽഹി കോടതി

പഞ്ചാബിലെ ചോദ്യപേപ്പർ ചോർച്ച; എഎപിയുടെ ഡൽഹി ആസ്ഥാനത്ത് ബിജെപി പ്രതിഷേധം

ഓറഞ്ച് നിറത്തിൽ ഇന്ത്യൻ ഹോക്കി ടീം ജേഴ്സി; പൊട്ടിത്തെറിച്ച് മുൻക്യാപ്റ്റൻ

തെളിവില്ല; പുനർജനി കേസിൽ വി.ഡി. സതീശന് ക്ലീൻചിറ്റ്, വിജിലൻസ് കേസ് അവസാനിപ്പിച്ചു

പണത്തിന്‍റെ കൂമ്പാരം; ഡ്രൈവറുടെ വീട്ടിൽ നിന്ന് പിടിച്ചെടുത്തത് 28 കോടി രൂപ, പുലരുവോളം എണ്ണി പൊലീസ്|Video