ഇമിഗ്രേഷൻ ക്ലിയറൻസിൽ സുപ്രധാന മാറ്റവുമായി ഇന്ത്യ; സെപ്റ്റംബർ 1 മുതൽ പ്രാബല്യത്തിൽ

 
India

ഇമിഗ്രേഷൻ ക്ലിയറൻസിൽ സുപ്രധാന മാറ്റവുമായി ഇന്ത്യ; സെപ്റ്റംബർ 1 മുതൽ പ്രാബല്യത്തിൽ

സെപ്റ്റംബർ ഒന്ന് മുതൽ യാത്രികർക്ക് ഫോണിലുള്ള ഇലക്‌ട്രോണിക് ബോർഡിങ് പാസ് കാണിച്ചാൽ മതിയാകും. പ്രിന്‍റഡ് കോപ്പി നിർബന്ധമില്ല.

നീതു ചന്ദ്രൻ

ന്യൂഡൽഹി: ഇമിഗ്രേഷൻ നടപടികളിൽ സുപ്രധാന മാറ്റവുമായി ഇന്ത്യ. ഇനി മുതൽ വിദേശത്തേക്ക് പോകുന്നവർക്ക് ‌ബോർഡിങ് പാസിൽ സീൽ പതിപ്പിക്കേണ്ടതില്ല. സെപ്റ്റംബർ ഒന്ന് മുതൽ മാറ്റം പ്രാബല്യത്തിൽ വരും. ഇമിഗ്രേഷൻ നടപടികൾ കൂടുതൽ വേഗത്തിലാക്കുന്നതിന്‍റെയും യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമാക്കുന്നതിന്‍റെയും ഭാഗമായാണ് ഇമിഗ്രേഷൻ ബ്യൂറോ ഈ മാറ്റം കൊണ്ടു വന്നിരിക്കുന്നത്.

സെപ്റ്റംബർ ഒന്ന് മുതൽ യാത്രികർക്ക് ഫോണിലുള്ള ഇലക്‌ട്രോണിക് ബോർഡിങ് പാസ് കാണിച്ചാൽ മതിയാകും. പ്രിന്‍റഡ് കോപ്പി നിർബന്ധമില്ല. പ്രിന്‍റഡ് കോപ്പി കൈയിലുള്ളവർക്ക് അതു കാണിച്ചും യാത്ര ചെയ്യാം. എന്നാൽ സീൽ പതിപ്പിക്കാൻ കാത്തിരിക്കേണ്ടതില്ല എന്നർഥം.

ഇതു വരെയും അന്താരാഷ്ട്ര യാത്രികരുടെ ബോർഡിങ് പാസിൽ ഇമിഗ്രേഷൻ ഓഫിസർമാർ സീൽ പതിപ്പിക്കുമായിരുന്നു. ഇതു മൂലം വലിയ സമയനഷ്ടമാണ് ഉണ്ടായിരുന്നത്. പലപ്പോഴും സീൽ വ്യക്തമായി പതിയാറുമില്ല.

സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രിയെ കാണാൻ പുതിയ ക്രമീകരണം

മൂവാറ്റുപുഴ ജില്ല സംബന്ധിച്ച് ഇതുവരെ ചർച്ച നടന്നിട്ടില്ല: ചീഫ് വിപ്പ് അപു ജോൺ ജോസഫ്

നേപ്പാൾ പ്രളയം; മരണസംഖ്യ 903 ആയി, കണ്ടെത്താനുള്ളത് 4250 പേരെ

ഒന്നിച്ച് ഓണമുണ്ടു, പിന്നെ ജീവനെടുത്തു; യുഎസിൽ സുഹൃത്തുക്കളെ കൊന്ന മലയാളി യുവതി അറസ്റ്റിൽ

ശുദ്ധീകരണ വിവാദം: രാഹുൽ ഗാന്ധിക്കെതിരേ എഫ്ഐആർ, നടത്തിയത് ആചാരമെന്ന് വാൽമീകി സമുദായാംഗം