ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാല്‍ വിമാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യ

 

file photo

India

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാല്‍ വിമാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യ

വ്യോമസേനയ്ക്കായി ഫ്രാൻസിൽ നിന്ന് റഫാല്‍ യുദ്ധവിമാനങ്ങളും നാവികസേനയ്ക്കായി ആറ് പി-8 ഐ പട്രോള്‍ വിമാനങ്ങളും വാങ്ങുന്നതിന് അക്വിസിഷൻ കൗൺസിൽ അംഗീകാരം നൽകി

Namitha Mohanan

ന്യൂഡൽഹി: ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാറിന് അനുമതി. വ്യോമസേനയ്ക്കായി ഫ്രാൻസിൽ നിന്ന് 114 റഫാല്‍ യുദ്ധവിമാനങ്ങളും നാവികസേനയ്ക്കായി ആറ് പി-8 ഐ പട്രോള്‍ വിമാനങ്ങളും വാങ്ങുന്നതിന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ്ങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന അക്വിസിഷൻ കൗൺസിൽ അംഗീകാരം നൽകി.

3.25 ലക്ഷം കോടി രൂപയ്ക്കാണ് 114 റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നത്. കരാറിന് പ്രതിരോധ വകുപ്പ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി നേരത്തെ അനുമതി നൽകിയിരുന്നു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ഇന്ത്യാ സന്ദർശനത്തിന് മുന്നോടിയായാണ് ഡിഫൻസ് അക്വിസിഷൻ കൗൺസിൽ അനുമതി നൽകിയിരിക്കുന്നത്.

വ്യോമസേനയ്ക്ക് 36 റഫാൽ വിമാനങ്ങൾ ഇന്ത്യ വാങ്ങിയിരുന്നു. നാവിക സേനയ്ക്ക് 26 വിമാനങ്ങൾക്കുള്ള കരാറും നൽകി. ഇതിന് പുറമെ 114 വിമാനങ്ങൾ കൂടി വാങ്ങുന്നത് വ്യോമസേനയുടെ കരുത്ത് കൂട്ടും. ഇരുപത് വിമാനങ്ങൾ ഫ്രാൻസ് നിർമിച്ച് ഇന്ത്യയ്ക്ക് നൽകും. ഏതിൽ 18 വിമാനങ്ങള്‍ പറക്കാന്‍ സജ്ജമായ നിലയിലുള്ളതാവും. ബാക്കിയുള്ള വിമാനങ്ങൾ ഇന്ത്യയിലാകും നിർമിക്കുക.

ലോകകപ്പ് തൂക്കാൻ വന്ന ഇംഗ്ലീഷ് സിംഹങ്ങളെ കൂട്ടിലടച്ച് കംഗാരുപ്പട; ഏഴാം കിരീടത്തിൽ മുത്തമിട്ട് ഓസീസ് വനിതകൾ

'സിപിഎമ്മിൽ അധികാരമോഹം കൊടികുത്തി വാഴുന്നു, വർഗ വഞ്ചകർ ആരെന്ന് ജനം തിരിച്ചറിഞ്ഞു'; പ്രതികരിച്ച് ടി.കെ. ഗോവിന്ദൻ

മാട്രിമോണിയിലെ വ്യാജ 'ഹോട്ടൽ ഉടമ'; 36കാരിയെ പീഡിപ്പിച്ച് പണവുമായി യുവാവ് കടന്നു കളഞ്ഞു

നെടുമ്പാശേരി വിമാനത്താവളത്തിന് കെ. കരുണാകരന്‍റെ പേര് നൽകണം; ആവശ‍്യവുമായി വി.എം. സുധീരൻ

ഐപിഎല്ലിൽ പകുതി മത്സരം പോലും കളിക്കാത്ത രവി ബിഷ്ണോയി എങ്ങനെ ഇന്ത‍്യൻ ടീമിലെത്തി‍? ചോദ‍്യം ചെയ്ത് മുൻ ഇന്ത‍്യൻ താരം