നരേന്ദ്ര മോദി, വിജയ്, രാഹുൽ ഗാന്ധി

 
India

2029ലെ പ്രധാനമന്ത്രി സ്ഥാനാർഥി: മോദിയും രാഹുലും കഴിഞ്ഞാൽ ജനപ്രീതിയിൽ വിജയ് മൂന്നാം സ്ഥാനത്ത്, സർവേ ഫലം പുറത്ത്

ഇന്ത‍്യ ടുഡേ നടത്തിയ മൂഡ് ഓഫ് ദി നേഷൻ സർവേയിലാണ് വിജയ് ജനപ്രീതിയിൽ മൂന്നാം സ്ഥാനത്തെത്തിയത്

Aswin AM

ന‍്യൂഡൽഹി: ഇക്കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വിജയിച്ചതിനു പിന്നാലെയാണ് നടനും ടിവികെ നേതാവുമായ വിജയ് തമിഴ്നാട് മുഖ‍്യമന്ത്രിയായത്. അധികാരമേറ്റ് 100 ദിവസത്തിലേറെ പൂർത്തിയായപ്പോൾ തന്നെ വിജയ്‌യെ പ്രധാനമന്ത്രി സ്ഥാനത്തേക്ക് മത്സരിപ്പിക്കണമെന്ന തരത്തിൽ ചർ‌ച്ചകൾ ഉയർന്നിരുന്നു.

ഇപ്പോഴിതാ 2029ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി സ്ഥാനത്തേക്കുള്ള സ്ഥാനാർഥിയായി ഏറ്റവും അനുയോജ‍്യനായ മൂന്നാമത്തെ വ‍്യക്തിയായി വിജയ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്.

ഇന്ത‍്യ ടുഡേ നടത്തിയ മൂഡ് ഓഫ് ദി നേഷൻ സർവേയിലാണ് വിജയ് ജനപ്രീതിയിൽ മൂന്നാം സ്ഥാനത്തെത്തിയത്. 9.2ശതമാനം പേരും വിജയ് പ്രധാനമന്ത്രിയാകണമെന്നാണ് അഭിപ്രായപ്പെട്ടത്. അതേസമയം, 48.7 ശതമാനം പേർ നരേന്ദ്ര മോദിയെയും 27.1 ശതമാനം പേർ രാഹുൽ ഗാന്ധിയെയും പിന്തുണച്ചു. 2 ശതമാനം പേർ തൃണമൂൽ കോൺഗ്രസ് നേതാവ് മമതാ ബാനർജിയെയും 1.7 ശതമാനം പേർ സമാജ്‌വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിനെയും പിന്തുണച്ചപ്പോൾ 1.3 ശതമാനം പേർ മാത്രമാണ് കോക്റോച്ച് ജനതാ പാർട്ടി നേതാവ് അഭിജീത് ദിപ്കെ പ്രധാനമന്ത്രി സ്ഥാനാർഥിയാകാൻ അനുയോജ‍്യനാണെന്ന് പറയുന്നത്.

മെസിയുടെ പേരിൽ നടത്തിയ തട്ടിപ്പ്; ഫെമ കേസെടുത്ത് ഇഡി

നേപ്പാളിലെ മിന്നൽ പ്രളയം; മരണസംഖ‍്യ 469 ആയി, 285 ഇന്ത‍്യൻ പൗരന്മാരെ കാണാതായി

ജാതി സംവരണം നിർത്തലാക്കണമെന്ന ആവശ‍്യം; പ്രതിഷേധക്കാരുമായി ചർച്ച നടത്തി കേന്ദ്ര മന്ത്രി

സുകുമാരക്കുറുപ്പ് വിദേശത്ത് ജീവനോടെയുണ്ടെന്നത് അഭ‍്യൂഹമാണെന്ന് രമേശ് ചെന്നിത്തല

പാക് സൈനിക സഖ്യത്തിൽ ചേരാൻ ബംഗ്ലാദേശ്; കരുതലോടെ ഇന്ത്യ