കെജിപി 2 വിന് നാലു മക്കൾ; കുനോ ദേശീയോദ്യാനത്തിൽ പുലിക്കുഞ്ഞുങ്ങൾ ജനിച്ചു

 
India

കെജിപി 2 വിന് നാലു മക്കൾ; കുനോ ദേശീയോദ്യാനത്തിൽ പുലിക്കുഞ്ഞുങ്ങൾ ജനിച്ചു

ദക്ഷിണാഫ്രിക്കയിൽ നിന്നും ഇന്ത്യയിലെത്തിച്ച ഗാമിനിയുടെ മകളാണ് കെജിപി 2

Namitha Mohanan

ന്യൂഡൽഹി: മധ്യപ്രദേശിലെ കുനോ ദേശീയോദ്യാനത്തിൽ ജനിച്ച ഇന്ത്യൻ ചീറ്റയ്ക്ക് 4 കുഞ്ഞുങ്ങൾ ജനിച്ചു. കേന്ദ്ര പരിസ്ഥിതി, വനം വകുപ്പ് മന്ത്രി ഭൂപേന്ദർ യാദവാണ് ജനന വാർത്ത് അറിയിച്ചു. ഇതോടെ ഇന്ത്യയിലെ ആകെ ചീറ്റകളുടെ എണ്ണം 57 ആയി ഉയർന്നു.

25 മാസം പ്രായമുള്ള ഇന്ത്യയിൽ ജനിച്ച പെൺ ചീറ്റയായ കെജിപി 2 ആണ് 4 കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. മുൻപ് ദക്ഷിണാഫ്രിക്കയിൽ നിന്നും ഇന്ത്യയിലെത്തിച്ച ഗാമിനിയുടെ മകളാണ് കെജിപി 2. അമ്മയും കുഞ്ഞുങ്ങളും ആരോഗ്യത്തോടെയിരിക്കുന്നെന്നും വിദഗ്ദ്സംഘം ദൂരെനിന്നു നിരീക്ഷിക്കുന്നുണ്ടെന്നും കുനോ ഫീൽഡ് ഡയറക്റ്റർ അറിയിച്ചു.

2022 ൽ കേന്ദ്ര സർക്കാർ പുനരവതരിപ്പിച്ച പ്രോജക്ട് ചീറ്റ നടപ്പിലാക്കിയ ശേഷം ആദ്യമായാണ് തുറന്ന വനത്തിൽ ചീറ്റ കുഞ്ഞുങ്ങൾക്ക് ജന്മം നൽകുന്നത്. ഇന്ത്യയിൽ ജനിച്ച ഒരു ചീറ്റ കാട്ടിൽ പ്രസവിക്കുന്ന രണ്ടാമത്തെ സംഭവമാണിത്. 2025 നവംബറിൽ മുഖി എന്ന ചീറ്റ അഞ്ചു കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിരുന്നു.

എൻടിഎയിൽ വൻ അഴിച്ചുപണി; 600 വിദഗ്ധരെ ഒഴിവാക്കി

മെസിയെ കേരളത്തിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്തുള്ള തട്ടിപ്പ്; 22 കോടിയിലധികം രൂപ സർക്കാരിന് നഷ്ടമുണ്ടായെന്ന് മുഖ‍്യമന്ത്രി

പരുക്ക് വില്ലനായി; ഇംഗ്ലണ്ടിനെതിരായ ആദ‍്യ ടെസ്റ്റിൽ ബാബർ അസം കളിക്കില്ല

''വിദ‍്യാർഥികൾ രാജ‍്യത്തിന്‍റെ ഭാവി''; ഭരണഘടനാ മൂല‍്യങ്ങൾ പഠിക്കണമെന്ന് പ്രിയങ്കാ ഗാന്ധി

''ജെൻസികളെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം''; മോദിയുടെ ദിമാഗി നക്സൽ പരാമർശത്തിനെതിരേ ആഞ്ഞടിച്ച് ദീപങ്കർ ഭട്ടാചാര‍്യ