കാത്തിരിക്കേണ്ട, മുൻകൂട്ടി ബുക്ക് ചെയ്യേണ്ട; 'ചോട്ടു' ഗ‍്യാസ് സിലിണ്ടറുമായി ഇന്ത‍്യൻ ഓയിൽ

 
India

കാത്തിരിക്കേണ്ട, ബുക്ക് ചെയ്യേണ്ട; 'ചോട്ടു' ഗ‍്യാസ് സിലിണ്ടറുമായി ഇന്ത‍്യൻ ഓയിൽ, എൽപിജി പ്രതിസന്ധിക്ക് പരിഹാരം

5 കിലോയുള്ള ചോട്ടു സിലിണ്ടറുകളാണ് കമ്പനി അവതരിപ്പിക്കുന്നത്

Aswin AM

ന‍്യൂഡൽഹി: പശ്ചിമേഷ‍്യയിൽ സംഘർഷം അതി രൂക്ഷമായതോടെ രാജ‍്യത്ത് പാചകവാതക വിതരണം പ്രതിസന്ധിയിലാണ്. എന്നാൽ ഇതിന് ഒരു പരിഹാരമായി എത്തിയിരിക്കുകയാണ് പൊതുമേഖലാ എണ്ണക്കമ്പനിയായ ഇന്ത‍്യൻ ഓയിൽ കോർപ്പറേഷൻ.

5 കിലോയുള്ള ചോട്ടു സിലിണ്ടറുകളാണ് കമ്പനി അവതരിപ്പിക്കുന്നത്. സാധാരണ ഗ‍്യാസ് സിലിണ്ടറുകൾ പോലെ കാത്തിരിക്കേണ്ട, മുൻകൂട്ടി ബുക്ക് ചെയ്യേണ്ട. അടുത്തുള്ള ഇന്ത‍്യൻ ഗ‍്യാസ് ഏജൻസിയിൽ പോയി നേരിട്ട് വാങ്ങാം. തിരിച്ചറിയൽ രേഖ മാത്രമാണ് ആവശ‍്യമായി വരുന്നത്. വലുപ്പത്തിൽ കുറവാണെങ്കിലും അംഗീകൃത റീട്ടെയിൽ ഔട്ട്ലെറ്റുകളിൽ നിന്നു പോലും ഇത് റീഫിൽ ചെയ്യാനാവും. ഇതിനായി ബുക്കിങ് ആവശ‍്യമില്ല.

നേരിട്ടെത്തി സിലിണ്ടർ നിറച്ച ശേഷം വീട്ടിലേക്ക് മടങ്ങാം. ഇന്ത‍്യൻ ഓയിൽ കോർ‌പ്പറേഷൻ തങ്ങളുടെ എക്സ് പോസ്റ്റിലൂടെയാണ് ഇക്കാര‍്യം വ‍്യക്തമാക്കിയത്.

ഇന്ത‍്യയ്ക്ക് ആവശ‍്യമായ എൽപിജിയുടെ 60 ശതമാനം ഇറക്കുമതി ചെയ്യുകയാണ്. ഇതിൽ 90 ശതമാനം ഹോർമുസ് കടലിടുക്ക് വഴിയാണ് എത്തുന്നത്. ഇറാനെതിരേ യുഎസും ഇസ്രയേലും സംയുക്തമായി ആക്രമണം നടത്തിയതിനു പിന്നാലെയാണ് ഹോർമുസ് കടലിടുക്ക് അടഞ്ഞത്. ഇതോടെ ദേശവ‍്യാപകമായ പാചകവാതക പ്രതിസന്ധി രൂക്ഷമായി.

അഭിഷേക്- ഇഷാൻ ഷോ: അഫ്ഗാൻ പടയെ തൂത്തെറിഞ്ഞ് ഇന്ത‍്യ

ഏഷ‍്യ കപ്പ് ഫൈനലിൽ ലേഡീസ് റൺ ഫെസ്റ്റ്

നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും ദുബായിലേക്ക് പോകേണ്ടിയിരുന്ന എയർ ഇന്ത‍്യ വിമാനത്തിന് സാങ്കേതിക തകരാർ

പുതിയ വൈദ‍്യുതി നയം രൂപീകരിക്കണം; കൂടുതൽ വില കൊടുത്ത് വൈദ‍്യുതി വാങ്ങാൻ ആലോചനയെന്ന് മന്ത്രി

2029ന് മുൻപ് എൻഡിഎ ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും ഏകീകൃത സിവിൽ കോഡ് നടപ്പാക്കുമെന്ന് അമിത് ഷാ