എൻജിൻ തകരാറെന്ന് സംശയം; ഇൻഡിഗോ വിമാനത്തിന് അടിയന്തര ലാൻഡിങ്

 

file image

India

എൻജിൻ തകരാറെന്ന് സംശയം; ഇൻഡിഗോ വിമാനത്തിന് അടിയന്തര ലാൻഡിങ്

വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്‌തെന്നും യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചെന്നും അധികൃതർ

Manju Soman

ന്യൂഡൽഹി: സാങ്കേതിക തകരാറിനെത്തുടർന്ന് ഇൻഡിഗോ വിമാനത്തിന് അടിയന്തര ലാൻഡിങ്. വിശാഖപട്ടണത്തുനിന്നുള്ള ഇൻഡിഗോ വിമാനമാണ് ഡൽഹി ഇന്ദിരാഗാന്ധി വിമാനത്താവളത്തിൽ അടിയന്തരമായി ലാൻഡ് ചെയ്തത്. 161 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്‌തെന്നും യാത്രക്കാരെയും ജീവനക്കാരെയും സുരക്ഷിതമായി പുറത്തെത്തിച്ചെന്നും അധികൃതർ അറിയിച്ചു.

എൻജിൻ തകരാറിനെത്തുടർന്നാണ് വിമാനം അടിയന്തര ലാൻഡിങ് നടത്തിയതെന്നാണ് വിവരം. ശനിയാഴ്ച രാവിലെ 10.53-ഓടെയാണ് വിമാനം അടിയന്തര ലാൻഡിങ് നടത്തുമെന്ന് അറിയിപ്പ് ലഭിച്ചത്. ഇതോടെ വിമാനത്താവളത്തിൽ ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു. അഗ്നിരക്ഷാസേനയടക്കം സജ്ജമായി. റൺവേയിൽ എല്ലാവിധ മുന്നൊരുക്കങ്ങളും നടത്തി. തുടർന്ന് വിമാനം സുരക്ഷിതമായി ലാൻഡ്‌ചെയ്യുകയായിരുന്നു.

വിയോജിപ്പുകൾ തർക്കങ്ങളിലേക്ക് പോകരുത്; ബ്രിക്സ് ഉച്ചകോടിക്കിടെ മോദി- ഷി കൂടിക്കാഴ്ച

"ചിലർക്ക് ചൊറിച്ചിലാണ്"; പുതിയ വൈദ്യുതി നയം നടപ്പിലാക്കുമെന്ന് മുഖ്യമന്ത്രി

വൈദ്യുതി ഉപയോഗം കുത്തനെ ഉയര്‍ന്നു‌; പ്രതിസന്ധി രൂക്ഷം

തമിഴ്നാട് വെള്ളം നൽകുന്നില്ല; യുഡിഎഫ് സർക്കാർ പരാജയമെന്ന് മുൻ വൈദ്യുതി മന്ത്രി

'കള്ളി'നെ നിരീക്ഷിക്കാൻ പുതിയ സംവിധാനം; ആപ്പുമായി എക്സൈസ് വകുപ്പ്