സുമന്ത് കഠ്പാലിയ

 
India

ഇൻഡസ്ഇൻഡ് ബാങ്ക് മുൻ സിഇഒയെ പുറത്താക്കി; 2020 മുതലുള്ള ശമ്പളം തിരിച്ചുപിടിക്കും

സുമന്ത് കഠ്പാലിയ സിഇഒ ആയിരിക്കേ നടന്ന തിരിമറികളെ കുറിച്ച് അന്വേഷിക്കാൻ മുൻ ജഡ്ജിയെ ബാങ്ക് നിയോഗിച്ചിരുന്നു. ഈ അന്വേഷണ റിപ്പോർട്ട് കിട്ടിയതിനു പിന്നാലെയാണ് ബാങ്കിന്‍റെ നടപടി

Namitha Mohanan

മുംബൈ: ഇൻഡസ്ഇൻഡ് ബാങ്ക് മുൻ സിഇയും മാനേജിങ് ഡയറക്റ്ററുമായിരുന്ന സുമന്ത് കഠ്പാലിയയെ ബാങ്കിൽ നിന്ന് പുറത്താക്കി. സ്റ്റോക്ക് എക്സ്ചേഞ്ചുകൾക്ക് അയച്ച കത്തിലാണ് ജീവനക്കാരൻ എന്ന നിലയിൽ നിന്ന് കഠ്പാലിയയെ ഒഴിവാക്കിയതായി ബാങ്ക് അറിയിച്ചത്.

സുമന്ത് കഠ്പാലിയ സിഇഒ ആയിരിക്കേ നടന്ന തിരിമറികളെ കുറിച്ച് അന്വേഷിക്കാൻ മുൻ ജഡ്ജിയെ ബാങ്ക് നിയോഗിച്ചിരുന്നു. ഈ അന്വേഷണ റിപ്പോർട്ട് കിട്ടിയതിനു പിന്നാലെയാണ് ബാങ്കിന്‍റെ നടപടി. വിദേശ കറൻസി നിക്ഷേപം, വായ്പ എന്നിവ ഉൾപ്പെടുന്ന ഡെറിവേറ്റീവ് പോർട്ട്ഫോളിയോയിൽ ക്രമക്കേടുകൾ ഉണ്ടായതായി ആഭ്യന്തര പരിശോധനയിൽ കണ്ടെത്തിയിരുന്നു. ഇതുവഴി 1,966 കോടി രൂപയുടെ നഷ്ടമുണ്ടായത് ബാങ്കിന്‍റെ ലാഭത്തെയും സാരമായി ബാധിച്ചു.

ഇതിനുപിന്നാലെ കഴിഞ്ഞ ഏപ്രിലിൽ കഠ്പാലിയ രാജിവച്ചിരുന്നു. എന്നാലും ബാങ്ക് ഉദ്യോഗസ്ഥനെന്ന നിലയിൽ തുടരാൻ ബാങ്ക് കഠ്പാലിയയോട് ആവശ്യപ്പെട്ടിരുന്നു. ഈ സ്ഥാനത്തു നിന്നാണ ഇപ്പോൾ പുറത്താക്കിയിരിക്കുന്നത്. 2020 മാർച്ച് 24ന് കഠ്പാലിയ ബാങ്കിന്‍റെ എംഡി ആൻഡ് സിഇഒയായി ചുമതലയേറ്റത് മുതലുള്ള ശമ്പളം തിരിച്ചുപിടിക്കാനും ബാങ്ക് തീരുമാനിച്ചു.