7 സംസ്ഥാനങ്ങളിൽ നിന്നുള്ള സ്ത്രീകളെ എത്തിച്ച് എഗ് ഡൊണേഷൻ; 43 സ്ത്രീകളെ റാക്കറ്റിന്‍റെ പിടിയിൽ നിന്ന് രക്ഷിച്ചു

 
India

7 സംസ്ഥാനങ്ങളിൽ നിന്നുള്ള സ്ത്രീകളെ എത്തിച്ച് എഗ് ഡൊണേഷൻ; 43 സ്ത്രീകളെ റാക്കറ്റിന്‍റെ പിടിയിൽ നിന്ന് രക്ഷിച്ചു

പശ്ചിമ ബംഗാൾ, ഛത്തീസ്ഗഡ്, ഡൽഹി, അസം, ഉത്തർപ്രദേശ്, ജാർഖണ്ഡ്, ഒഡിശ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് രക്ഷപ്പെടുത്തിയ സ്ത്രീകൾ

Namitha Mohanan

ഹൈദരാബാദ്: അന്തർസംസ്ഥാന തലത്തിൽ പ്രവർത്തിച്ചിരുന്ന ഒരു എഗ് ഡൊണേഷൻ റാക്കറ്റിനെ പൊലീസ് പിടികൂടി. സരൂർനഗർ മേഖലയിൽ നടത്തിയ റെയ്ഡുകളിൽ 43 സ്ത്രീകളെ പൊലീസ് രക്ഷപ്പെടുത്തി. കൂടാതെ, കുറ്റകൃത്യത്തിന് തെളിവായി ഉപയോഗിക്കാവുന്ന ഇൻജക്ഷൻ, മരുന്നുകൾ, ഗുളികകൾ, വിവിധ രേഖകൾ എന്നിവയും പിടിച്ചെടുത്തു.

പശ്ചിമ ബംഗാൾ, ഛത്തീസ്ഗഡ്, ഡൽഹി, അസം, ഉത്തർപ്രദേശ്, ജാർഖണ്ഡ്, ഒഡിശ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് രക്ഷപ്പെടുത്തിയ സ്ത്രീകൾ. വെങ്കിടേശ്വര കോളനിയിലെ 'ഷെട്ടി വർക്കിങ് വിമൻസ് ഹോസ്റ്റൽ' കേന്ദ്രീകരിച്ച് ഈ റാക്കറ്റ് പ്രവർത്തിക്കുന്നതായി വിവരം ലഭിച്ചതിനെത്തുടർന്ന് നടത്തിയ റെയ്ഡിലാണ് തട്ടിപ്പ് പുറത്തുവന്നത്.

എമിരിഷെട്ടി ദുർഗ പ്രസാദ് എന്നയാളാണ് ഈ ഹോസ്റ്റൽ നടത്തിയിരുന്നതെന്ന് ആരോപിക്കപ്പെടുന്നു. വിവിധ സംസ്ഥാനങ്ങളിൽ നിന്ന് സ്ത്രീകളെ കണ്ടെത്തി, അവരെ ഹൈദരാബാദിലെത്തിച്ച്, ഇൻ വിട്രോ ഫെർട്ടിലൈസേഷൻ (IVF), ഫെർട്ടിലിറ്റി സെന്‍ററുകളിൽ വച്ച് അണ്ഡദാനത്തിന് വിധേയരാക്കുകയായിരുന്നു ഈ സംഘമെന്ന് പൊലീസ് അറിയിച്ചു.

=

സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന പശ്ചിമ ബംഗാൾ, ഛത്തീസ്ഗഡ്, ഡൽഹി, അസം, ഉത്തർപ്രദേശ്, ജാർഖണ്ഡ്, ഒഡിശ എന്നിവിടങ്ങളിൽ നിന്നുള്ള സ്ത്രീകൾക്ക്, ഓരോ തവണ അണ്ഡദാനം നടത്തുമ്പോഴും 20,000 മുതൽ 30,000 രൂപ വരെ വാഗ്ദാനം ചെയ്താണ് ഇവരെ ഹൈദരാബാദിലേക്ക് കൊണ്ടുവന്നതെന്ന് പൊലീസ് വ്യക്തമാക്കി.