മുൻ എസ്എസ്ബി ഉദ‍്യോഗസ്ഥനെതിരായ നിക്ഷേപത്തട്ടിപ്പ്; ജമ്മു കശ്മീരിലും പഞ്ചാബിലും ഇഡി റെയ്ഡ്
ശ്രീനഗർ: മുൻ സായുധ അതിർത്തി സേന (എസ്എസ്ബി) ഉദ‍്യോഗസ്ഥൻ ഗുർമീത് സിങ്ങും കൂട്ടാളികളും നടത്തിയ വൻ നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട് ജമ്മു കശ്മീരിലെയും പഞ്ചാബിലെയും വിവിധയിടങ്ങളിൽ എൻഫോഴ്സ്മെന്‍റ് ഡയറക്‌ട്രേറ്റ് (ഇഡി) റെയ്ഡ് നടത്തി.
കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിമയപ്രകാരമുള്ള നടപടികളുടെ ഭാഗമായി ജമ്മു, കത്വ, ഉദംപുർ, പഠാൻകോട്ട് എന്നിവിടങ്ങളിലായി 8 ഇടങ്ങളിലാണ് ഇഡി റെയ്ഡ് നടത്തിയത്.
പ്രതിമാസം ഉയർന്ന ലാഭവിഹിതം വാഗ്ദാനം ചെയ്ത് പൊതുജനങ്ങളുടെയും നിലവിൽ സർവീസിലുള്ളവരും വിരമിച്ചതുമായ എസ്എസ്ബി ഉദ‍്യോഗസ്ഥരിൽ നിന്നും പണം തട്ടിയെന്നാണ് കേസ്. ജമ്മു കശ്മീർ, ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, രാജസ്ഥാൻ, ഹരിയാന, ബിഹാർ എന്നീ സംസ്ഥാനങ്ങളിലെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത എഫ്ഐആറിന്‍റെ അടിസ്ഥാനത്തിലാണ് ഇഡി കേസെടുത്തത്.