സാഖ്വിബ് നാച്ചൻ

 
India

തലച്ചോറിൽ രക്തസ്രാവം; ഇന്ത്യയിലെ ഐഎസ് കമാൻഡർ മരിച്ചു

മഹാരാഷ്‌ട്രയിലെ പൂനെ സ്വദേശിയാണു നാച്ചൻ.

Megha Ramesh Chandran

ന്യൂഡൽഹി: നിരോധിത സംഘടന സിമിയുടെ മുൻ നേതാവും ഐഎസിന്‍റെ ഇന്ത്യൻ കമാൻഡറുമായിരുന്ന സാഖ്വിബ് നാച്ചൻ മസ്തിഷ്കത്തിലെ രക്തസ്രാവത്തെത്തുടർന്നു മരണമടഞ്ഞു. ജുഡീഷ്യൽ കസ്റ്റഡിയിലായിരുന്ന ഇയാൾ ഡൽഹിയിലെ സഫ്ദർജങ് ആശുപത്രിയിൽ നാലു ദിവസമായി ചികിത്സയിലായിരുന്നു. ഇന്നലെ ഉച്ചയ്ക്ക് 12.10ന് അന്ത്യം സംഭവിച്ചു.

മഹാരാഷ്‌ട്രയിലെ പൂനെ സ്വദേശിയാണു നാച്ചൻ. 2023ൽ ഐഎസ് ശൃംഖലയുമായി ബന്ധപ്പെട്ട കേസിൽ പദ്ഘയിലെ വീട്ടിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

2003ലെ മുംബൈ സ്ഫോടന പരമ്പരയുൾപ്പെടെ നിരവധി ഭീകരാക്രമണക്കേസുകളിൽ പ്രതിയാണ്. പോസ്റ്റ് മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്കു വിട്ടുകൊടുത്തു. ബോറിവിലിയിൽ ഇന്നു സംസ്കാരം നടത്തും.

2047 വരെ കാത്തിരിക്കൂ, എല്ലാം ശരിയാകും; ഗുരുഗ്രാമിലെ വെള്ളക്കെട്ടിൽ ബിജെപി എംപിയുടെ പ്രതികരണം

സെപ്റ്റംബർ 5ന് സിജെപി നടത്താനിരിക്കുന്ന പ്രതിഷേധ മാർച്ചിന് പിന്തുണ പ്രഖ‍്യാപിച്ച് ഐസ

'അത്തരം പെരുമാറ്റങ്ങൾ ആവർത്തിക്കാൻ നിങ്ങൾ അവരെ പരിശീലിപ്പിക്കുന്നു'; ഇന്ത‍്യൻ താരങ്ങളുടെ വാക്കുതർക്കങ്ങളിൽ സഞ്ജയ് മഞ്ജരേക്കർ

ദീർഘകാല കടൽദൗത്യത്തിന് ശേഷം യുഎസ് വിമാനവാഹിനിക്കപ്പൽ അബ്രഹാം ലിങ്കൺ തായ്‌ലാൻഡിലേക്ക്

മധ്യപ്രദേശിൽ ബിജെപി എംഎൽഎയുടെ കാർ കഴുകിക്കൊടുത്ത് ഫയർഫോഴ്സ്; വിവാദം കൊഴുക്കുന്നു