നരേന്ദ്ര മോദി ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനൊപ്പം
ടെല്‍ അവീവ്: മേയിൽ നടക്കുന്ന ഇസ്രയേലിന്‍റെ സ്വാതന്ത്ര്യദിനാഘോഷങ്ങളില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ക്ഷണം. മോദിയുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവാണ് ഔദ്യോഗികമായി ക്ഷണിച്ചത്.
കഴിഞ്ഞ 30ന് ടെല്‍ അവീവിലേക്ക് പറന്ന ഫ്ലൈ ദുബായ് വിമാനത്തിലുണ്ടായ ആക്രമണത്തെ ചെറുത്ത പൈലറ്റ് സ്മിത് മച്ചാറും ആഘോഷങ്ങളില്‍ പങ്കെടുക്കുന്നുണ്ട്. മച്ചാറിനൊപ്പം ദീപശിഖ തെളിക്കാനുള്ള തന്‍റെ ക്ഷണം സ്വീകരിച്ച മോദി നന്ദി അറിയിച്ചതായി നെതന്യാഹു.
വിമാനത്തിലുണ്ടായ 174 പേരില്‍ ഭൂരിപക്ഷവും ഇസ്രയേല്‍ വംശജരായിരുന്നു. സംഭവത്തെ തുടര്‍ന്ന് നെതന്യാഹു മച്ചാറിനെ ' ലോകത്തിന്‍റെ ഹീറോ ' എന്നാണ് വിശേഷിപ്പിച്ചത്. കഴിഞ്ഞ ഫെബ്രുവരി 25 മുതല്‍ 26 വരെ പ്രധാനമന്ത്രി മോദി ഇസ്രയേലില്‍ ഔദ്യോഗിക സന്ദര്‍ശനം നടത്തിയിരുന്നു.