ഡൽഹിയിലെ ഇന്ദ്രപ്രസ്ഥ വികാസ് പാർട്ടി ബിജെപിയിൽ ലയിച്ചു

 

representative image

India

ഡൽഹിയിലെ ഇന്ദ്രപ്രസ്ഥ വികാസ് പാർട്ടി ബിജെപിയിൽ ലയിച്ചു

ഐവിപിയിലെ 16 കൗൺസിലർമാരാണ് ബിജെപിയിൽ ചേർന്നത്

Aswin AM

ന‍്യൂഡൽ‌ഹി: ഡൽഹിയിലെ ഇന്ദ്രപ്രസ്ഥ വികാസ് പാർട്ടി (ഐവിപി) ബിജെപിയിൽ ലയിച്ചു. ഐവിപിയിലെ 16 കൗൺസിലർമാരാണ് ബിജെപിയിൽ ചേർന്നത്. ഇവരെ ഡൽഹി മുഖ‍്യമന്ത്രി രേഖ ഗുപ്ത പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു.

ഡൽഹിയുടെ വികസനം മുന്നിൽ കണ്ടാണ് ഇവർ ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്നും അവരുടെ വാർഡുകളിലെ വികസനം വേഗത്തിലാക്കാനുള്ള സൂചനയാണിതെന്നും മുഖ‍്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

നഗരത്തിന്‍റെ വികസനമാണ് ബിജെപിയുടെ പ്രധാനപ്പെട്ട മുൻഗണനയെന്നും ഐവിപി കൗൺസിലർമാരുടെ വരവ് ഡൽഹി മുനിസിപ്പൽ കോർപ്പറേഷനിൽ ബിജെപിയെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും അവർ കൂട്ടിച്ചേർത്തു. ആം ആദ്മി പാർട്ടി നേതാക്കളായ മുകേഷ് ഗോയലിന്‍റെയും ഹേംചന്ദ് ഗോയലിന്‍റെയും നേതൃത്വത്തിലുള്ള കൗൺസിലർമാരാണ് ഒന്നര വർഷം മുൻപ് ഐവിപി രൂപീകരിച്ചതെന്ന് ഡൽഹി ബിജെപി പ്രസിഡന്‍റ് ഹർഷ് മൽഹോത്ര പറഞ്ഞു.