കശ്മീരിൽ നിന്ന് 150 ബംഗ്ലാദേശികളെ നാടുകടത്തി

 

AI representational photo

India

കശ്മീരിൽ നിന്ന് 150 ബംഗ്ലാദേശികളെ നാടുകടത്തി

150 പേരുടെ രണ്ടാം സംഘത്തെ നാളെ തിരിച്ചയയ്ക്കും

Reena Varghese

ശ്രീനഗർ: ജമ്മു കശ്മീരിൽ അനധികൃതമായി തങ്ങിയിരുന്ന150 ബംഗ്ലാദേശ് പൗരന്മാരെ നാടുകടത്തി. വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ ഇവരെ ബാഗ്ഡോഗ്ര അതിർത്തിയിലെത്തിച്ചെന്നു ശ്രീനഗർ പൊലീസ് അറിയിച്ചു. തുടർന്ന് ഇവരെ അതിർത്തി രക്ഷാ സേനയ്ക്ക് കൈമാറി. നാളെ 150 ബംഗ്ലാദേശ് പൗരന്മാരുടെ രണ്ടാം സംഘത്തെ നാടുകടത്തുമെന്നും ശ്രീനഗർ പൊലീസ്.

ജമ്മു കശ്മീർ ഭരണകൂടവും പൊലീസും ചേർന്നു നടത്തിയ പരിശോധനയിൽ സംസ്ഥാനത്ത് 600ലേറെ ബംഗ്ലാദേശ് പൗരന്മാർ അനധികൃതമായി തങ്ങുന്നത് കണ്ടെത്തിയിരുന്നു. കശ്മീർ താഴ്‌വര കേന്ദ്രീകരിച്ചായിരുന്നു ഇവരിൽ ഭൂരിപക്ഷത്തിന്‍റെയും താമസം. തുടർന്ന് ഇവരെ ശ്രീനഗറിലെ പ്രത്യേക ക്യാംപിലേക്കു മാറ്റി.