ജമ്മു കശ്മീരിൽ നിന്ന് കാണാതായ 2 പൊലീസുകാരെ മരിച്ച നിലയിൽ കണ്ടെത്തി; ഭീകരാക്രമണമെന്ന് നിഗമനം

 
India

ജമ്മു കശ്മീരിൽ നിന്ന് കാണാതായ 2 പൊലീസുകാരെ മരിച്ച നിലയിൽ കണ്ടെത്തി; ഭീകരാക്രമണമെന്ന് നിഗമനം

ഇരുവരുടെയും ശരീരത്തിൽ വെടിയേറ്റ പാടുകളുണ്ട്

Namitha Mohanan

ശ്രീനഗർ: ഡ്യൂട്ടിക്കിടെ കാണാതായ ജമ്മു കശ്മീർ പൊലീസിലെ രണ്ട് ഉദ്യോഗസ്ഥരെ മരിച്ച നിലയിൽ കണ്ടെത്തി. രഷ്പാൽ കുമാർ (40), ബാബി ചന്ദ് (54) എന്നിവരെയാണ് കിഷ്ത്വാറിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരുവരുടെയും ശരീരത്തിൽ വെടിയേറ്റ പാടുകളുണ്ട്.

ധേർണ പോസ്റ്റിലേക്ക് പോകുന്നതിനിടെ, ഭീകരർ ഇവർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു എന്നാണ് നിഗമനം. ഇരുവരുടെയും കൈവശമുള്ള ആയുധങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. ഭീകരർ ഇത് കൈവശപ്പെടുത്തിയതാവാമെന്നാണ് നിഗമനം. ഭീകരകരെ കണ്ടെത്താനായി സൈന്യം തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.