ജന്തർ മന്തറിൽ ഇനി പ്രതിഷേധിക്കാൻ വരണ്ട; മറ്റ് മൂന്ന് സ്ഥലങ്ങൾ നിർദേശിച്ച് ഡൽഹി പൊലീസ്

 

file image

India

ജന്തർ മന്തറിൽ ഇനി പ്രതിഷേധിക്കാൻ വരണ്ട; മറ്റ് മൂന്ന് സ്ഥലങ്ങൾ നിർദേശിച്ച് ഡൽഹി പൊലീസ്

രാംലീല മൈതാൻ, ബുരാരി ഗ്രൗണ്ട്, സിബിഡി ഗ്രൗണ്ട് എന്നിവിടങ്ങളാണ് പ്രതിഷേധങ്ങൾക്കു വേണ്ടി അനുവദിച്ചിരിക്കുന്നത്.

നീതു ചന്ദ്രൻ

ന്യൂഡൽഹി: പ്രതിഷേധങ്ങൾ സംഘടിപ്പിക്കുന്നതിനുള്ള വേദികളുടെ കൂട്ടത്തിൽ നിന്ന് ജന്തർ മന്തറിനെ ഒഴിവാക്കി ഡൽഹി പൊലീസ്. പകരം മറ്റ് മൂന്ന് സ്ഥലങ്ങളാണ് പ്രതിഷേധത്തിനായി അനുവദിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങി. രാംലീല മൈതാൻ, ബുരാരി ഗ്രൗണ്ട്, സിബിഡി ഗ്രൗണ്ട് എന്നിവിടങ്ങളാണ് പ്രതിഷേധങ്ങൾക്കു വേണ്ടി അനുവദിച്ചിരിക്കുന്നത്.

ഡൽഹി പൊലീസ് കമ്മിഷണർ അനുരാഗ് കുമാർ ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറക്കി. ആഭ്യന്തരമന്ത്രാലയം രൂപീകരിച്ച കമ്മിറ്റിയാണ് പ്രതിഷേധങ്ങൾക്കായി അനുവദിച്ചിരിക്കുന്ന വേദികൾ വിലയിരുത്തി ജന്തർ മന്തർ ഒഴിവാക്കിയതെന്നും ഉത്തരവിലുണ്ട്.

പുതിയ മൂന്ന് വേദികളിലും പ്രതിഷേധം നടത്തുമ്പോൾ പിന്തുടരേണ്ട മാർഗനിർദേശങ്ങൾ വൈകാതെ പുറത്തു വിടുമെന്നും ഉത്തരവിലുണ്ട്. തെരഞ്ഞെടുപ്പു കമ്മിഷണർ ജ്ഞാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ടു കൊണ്ട് ജന്തർ മന്തറിൽ പ്രതിഷേധം നടത്തുന്നതിനുള്ള ആഹ്വാനം സിജെപി അടക്കമുള്ള സംഘടനകൾ നടത്തിയിരിക്കുന്ന സാഹചര്യത്തിലാണ് ഡൽഹി പൊലീസ‌ിന്‍റെ നടപടി.