Hemand Soran 
India

''അനുമതിയില്ലാതെ യാതൊരു വിവരവും നൽകരുത്''; ഇഡിക്കെതിരേ തുറന്ന പോരിന് ജാർഖണ്ഡ് സർക്കാർ

'കേന്ദ്ര ഏജൻസികളുടെ യാതൊരു ചോദ്യങ്ങൾക്ക് മറുപടി പറയുകയോ രേഖകൾ നേരിട്ട് കൈമാറുകയോ ചെയ്യരുതെന്ന് ജാർഖണ്ഡ് സർക്കാർ എല്ലാ വകുപ്പുകൾക്കും നിർദേശം നൽകി'

MV Desk

റാഞ്ചി: കേന്ദ്ര സർക്കാരുമായി മുഖാമുഖം എറ്റുമുട്ടാൻ ജാർഖണ്ഡ് സർക്കാർ. മുഖ്യമന്ത്രി ഹേമന്ത് സോറന് ഇഡി അയച്ച 7 സമൻസുകൾക്ക് മറുപടി നൽകാതെ തിരിച്ചയച്ചതോടെയാണ് പോരു മുറുകുന്നത്. കേന്ദ്ര ഏജൻസികളുടെ യാതൊരു ചോദ്യങ്ങൾക്ക് മറുപടി പറയുകയോ രേഖകൾ നേരിട്ട് കൈമാറുകയോ ചെയ്യരുതെന്ന് ജാർഖണ്ഡ് സർക്കാർ എല്ലാ വകുപ്പുകൾക്കും നിർദേശം നൽകി. മാത്രമല്ല, ഇത്തരത്തിൽ വരുന്ന എല്ലാ കാര്യങ്ങളും ഉടൻ തന്നെ കാബിനറ്റ് സെക്രട്ടേറിയറ്റിലോ വിജിലൻസ് വകുപ്പിലോ റിപ്പോർട്ട് ചെയ്യണമെന്നും നിർദേശമുണ്ട്.

അപൂർണ്ണമായ വിവരങ്ങൾ കൈമാറുന്നില്ലെന്ന് ഉറപ്പാക്കാനാണ് ഇത്തരം നടപടികളെന്നാണ് ജാർഖണ്ഡ് സർക്കാരിന്‍റെ വിശദീകരണം. എന്നാൽ ഇതിലൂടെ ഇഡി, സിബിഐ, ആദായ നികുതി വകുപ്പ് തുടങ്ങിയ കേന്ദ്ര ഏജൻസികളോടുള്ള നിസഹകരണമാണ് വ്യക്തമാവുന്നതെന്ന് വിദഗ്ധർ പറയുന്നു.

ബംഗാളികൾ കൂട്ടത്തോടെ കേരളം വിടും? ഉയർന്ന ശമ്പള വാഗ്ദാനവുമായി സുവേന്ദു അധികാരി

ഭാര്യയും കാമുകനും കിടപ്പുമുറിയിൽ; വസ്ത്രം പോലും ധരിപ്പിക്കാതെ വിവാഹം നടത്തിക്കൊടുത്ത് ഭർത്താവ്

റബാഡയ്ക്ക് 10 ആഴ്ച വിശ്രമം; ഓസ്ട്രേലിയക്കെതിരേ ടെസ്റ്റ് പരമ്പര കളിച്ചേക്കില്ല

സംസ്ഥാനത്ത് ഒരാഴ്ച നീണ്ട ഓണാഘോഷത്തിന് കൊടിയിറക്കം; വർണാഭമായ ഘോഷയാത്ര ഉപരാഷ്ട്രപതി ഫ്ലാഗ് ഓഫ് ചെയ്തു

270 പേരുമായി പോയ ബോട്ട് സൈപ്രസ് തീരത്തിനടുത്ത് മുങ്ങി