ജെഎൻയുവിലെ ചുമരുകളിൽ പ്രത‍്യക്ഷപ്പെട്ട ചിത്രങ്ങൾ

 
India

'ഉമർ ഖാലിദിനെ മോചിപ്പിക്കണം, നക്സൽബാരി സിന്ദാബാദ്'; ജെഎൻയുവിലും ചുവരെഴുത്ത്, നടപടി സ്വീകരിക്കണമെന്ന് എബിവിപി

വി.ഡി. സവർക്കറുടെ ചിത്രത്തിൽ ആക്ഷേപകരമായ കാര‍്യങ്ങൾ എഴുതിവച്ചതായും എബിവിപി ആരോപിച്ചു

Aswin AM

ന‍്യൂഡൽഹി: ഡൽഹിയിലെ ജവഹർലാൽ നെഹ്റു സർവകലാശാലയിലെ ചുവരുകളിൽ ഉമർ ഖാലിദിനെ മോചിപ്പിക്കണം, നക്സൽബാരി സിന്ദാബാദ് എന്നിങ്ങനെ പ്രകോപനപരമായ മുദ്രാവാക‍്യങ്ങൾ എഴുതിയിട്ടുണ്ടെന്നും ഇതിനെതിരേ ഉചിതമായ നടപടി സ്വീകരിക്കണമെന്നും എബിവിപി.

ഡൽഹിയിലെ ജാമിയ മിലിയ ഇസ്‌ലാമിയ സർവകലാശാലയിൽ സമാനമായ മുദ്രാവാക‍്യങ്ങൾ പ്രത‍്യക്ഷപ്പെട്ടതിനു രണ്ടു ദിവസത്തിനു ശേഷമാണ് ഈ സംഭവം. വി.ഡി. സവർക്കറുടെ ചിത്രത്തിൽ ആക്ഷേപകരമായ കാര‍്യങ്ങൾ എഴുതിവച്ചതായും എബിവിപി ആരോപിച്ചു. സർവകലാശാലകൾ ഏറ്റുമുട്ടലിനുള്ള വേദികളാകരുതെന്നും ക്രിയാത്മകമായ സംവാദങ്ങൾക്കുള്ള ഇടങ്ങളായിരിക്കണമെന്നും എബിവിപി എക്സിൽ കുറിച്ചു.

കശ്മീരിനെ സ്വതന്ത്രമാക്കണം, ഷർജീൽ ഇമാമിനെ മോചിപ്പിക്കണം, ആർഎസ്എസ് തിരിച്ചു പോകൂ തുടങ്ങിയ മുദ്രാവാക‍്യങ്ങൾ പ്രത‍്യക്ഷപ്പെട്ടതിന്‍റെ ചിത്രങ്ങൾ വിശ്വ ഹിന്ദു പരിഷത്ത് നേതാവ് വിനോദ് ബൻസാൽ എക്സിൽ പങ്കുവച്ചിട്ടുണ്ട്.