K J Yesudas 
India

എം.എസ്. സുബ്ബലക്ഷ്മി പുരസ്കാരം കെ.ജെ. യേശുദാസിന്; ശ്വേത മോഹനും സായ് പല്ലവിക്കും കലൈ മാമണി പുരസ്കാരം

ഒക്റ്റോബറിൽ ചെന്നൈയിൽ വച്ച് പുരസ്കാര വിതരണം നടക്കും

Namitha Mohanan

ചെന്നൈ: തമിഴ്നാട് സർക്കാരിന്‍റെ എം.എസ്. സുബ്ബലക്ഷ്മി പുരസ്കാരം ഗായകൻ കെ.ജെ. യേശുദാസിന്. സംഗീത മേഖലയ്ക്ക് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. ഒക്റ്റോബറിൽ ചെന്നൈയിൽ വച്ച് പുരസ്കാര വിതരണം നടക്കും.

ഗായിക ശ്വേത മോഹൻ, നടി സായി പല്ലവി, നടന്മാരായ എസ്.ജെ സൂര്യ, വിക്രം, പ്രഭു, ജയ വി.സി., ഗുഹനാഥൻ, സംവിധായകൻ ലിംഗുസ്വാമി, ഗാനരചയിതാവ് വിവേക, പിആർഒ ഡയമണ്ട് ബാബു, നടൻ മണികണ്ഠൻ‌, ജോർജ് മാരിയൻ, ഛായാഗ്രാഹകൻ സന്തോഷ് കുമാർ, പിആർഒ നികിൽ മരുകൻ എന്നിവ എന്നിവർ കലൈ മാമണി പുരസ്കാരത്തിനും അർഹരായി.

സായ് പല്ലവി, എസ്.ജെ. സൂര്യ, ലിംഗുസ്വാമി എന്നിവർ 2021 ലെ കലൈ മാമണി പുരസ്കാരത്തിനാണ് അർഹരായത്. വിക്രം, പ്രഭു, ജയ വി.സി., ഗുഹനാഥൻ ഗാനരചയിതാവ് വിവേക, പിആർഒ ഡയമണ്ട് ബാബു എന്നിവർക്ക് 2022 ലെ പുരസ്കാരവും നടൻ മണികണ്ഠൻ‌, ജോർജ് മാരിയൻ, ഛായാഗ്രാഹകൻ സന്തോഷ് കുമാർ, പിആർഒ നികിൽ മരുകൻ ശ്വേത മേനോൻ‌ എന്നിവർക്ക് 2023 ലെ കലൈ മാമണി പുരസ്കാരത്തിനും അർഹരായി.

പോക്സോ കേസ്: കേന്ദ്രമന്ത്രിയുടെ മകനെതിരേ ലുക്ക് ഔട്ട് നോട്ടീസ്

തൊഴിൽരഹിതരെ പാറ്റകളോട് ഉപമിച്ചതിൽ വിശദീകരണവുമായി ജസ്റ്റിസ് സൂര‍്യ കാന്ത്

അഫ്ഗാനിസ്ഥാൻ പരമ്പരയ്ക്കുള്ള ഇന്ത‍്യൻ ടീമിനെ മേയ് 19ന് പ്രഖ‍്യാപിക്കും, ബുംറ കളിക്കുമോ? ഐപിഎൽ താരങ്ങൾക്ക് ടീമിൽ അവസരം

വാളയാർ ആൾക്കൂട്ടക്കൊല: പ്രതികൾക്ക് സ്വഭാവിക ജാമ്യം

അഞ്ച് മന്ത്രിമാരെ പ്രഖ്യാപിച്ച് ലീഗ്; പി.കെ. ബഷീറിനെ ഒഴിവാക്കി