കെ. കവിത 
India

തെലങ്കാന രാഷ്‌ട്ര സേന; കെ. കവിത പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു

കഴിഞ്ഞ സെപ്റ്റംബറിലാണ് പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ കവിതയെ ഭാരത് രാഷ്‌ട്ര സമിതിയിൽ നിന്ന് സസ്പെൻഡ് ചെയ്തത്

Namitha Mohanan

ഹൈദരാബാദ്: തെലങ്കാന മുൻ മുഖ്യമന്ത്രിയും ബിആർഎസ് അധ്യക്ഷനുമായ കെ. ചന്ദ്രശേഖർ റാവുവിന്‍റെ (കെസിആർ) മകൾ കെ. കവിത പുതിയ രാഷ്ട്രീയ പാർട്ടി പ്രഖ്യാപിച്ചു. തെലങ്കാന രാഷ്‌ട്ര സേന (ടിആർഎസ്) എന്നാണ് പുതിയ പാർട്ടിയുടെ പേര്. ഇന്നലെ ഹൈദരാബാദിലെ മുനീറാബാദിൽ അനുയായികളുടെ യോഗത്തിലാണു പ്രഖ്യാപനം. ബിആർഎസിൽ നിന്ന് പുറത്താക്കപ്പെട്ട് മാസങ്ങൾക്ക് ശേഷമാണു മുൻ എംപി കൂടിയായ കവിത പുതിയ പാർട്ടി രൂപീകരിച്ചത്.

കഴിഞ്ഞ സെപ്റ്റംബറിലാണ് പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ കവിതയെ ഭാരത് രാഷ്‌ട്ര സമിതിയിൽ (ബിആർഎസ്) നിന്ന് സസ്പെൻഡ് ചെയ്തത്. ബിആർഎസ് ഭരണകാലത്ത് നിർമിച്ച കാളേശ്വരം ലിഫ്റ്റ് ഇറിഗേഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് ബന്ധുക്കളും പാർട്ടി നേതാക്കളുമായ മുൻ മന്ത്രി ടി.ഹരീഷ് റാവു, ജെ സന്തോഷ് കുമാർ എന്നിവർക്കെതിരെ കവിത അഴിമതിയാരോപണങ്ങൾ ഉന്നയിച്ചിരുന്നു.

സസ്പെൻഡ് ചെയ്യപ്പെട്ടതിന് ശേഷം താൻ നേതൃത്വം നൽകുന്ന സാംസ്കാരിക സംഘടനയായ തെലങ്കാന ജാഗൃതിയുടെ പേരിൽ പൊതുരംഗത്തു സജീവമായിരുന്നു കവിത. പുതിയ പാർട്ടിയുടെ ചുരുക്കപ്പേരും ടിആർഎസ് എന്നാണെന്നതും കൗതുകം. കെ. ചന്ദ്രശേഖര റാവു രൂപീകരിച്ച തെലങ്കാന രാഷ്‌ട്ര സമിതി (ടിആർഎസ്) ആണ് പിന്നീട് ഭാരത് രാഷ്‌ട്ര സമിതി (ബിആർഎസ്) ആയത്.

മെസി പരിപാടി വിവാദം: കൊച്ചിയിലെ റിപ്പോർട്ടർ ടിവി ഓഫീസ് അടക്കം അഞ്ചിടങ്ങളിൽ പൊലീസ് റെയ്ഡ്

'ബോഡി ലൈൻ' കെണിക്ക് ബൗണ്ടറികളിലൂടെ മറുപടി, കടം വീട്ടി സഞ്ജു, പിന്തുണച്ച് അഭിഷേക്; പരമ്പര ഉറപ്പിച്ച് ഇന്ത‍്യ

റദ്ദാക്കിയ വൈദ‍്യുതി കരാറുകൾ പുനസ്ഥാപിക്കണം; സുപ്രീം കോടതിയെ സമീപിച്ച് സംസ്ഥാന സർക്കാർ

കൊവിഡ്, നിപ നിയന്ത്രണം: കേരളത്തിന് ഒഡീശയുടെ പ്രശംസ

വോട്ടർ പട്ടികയിലെ പേരിൽ അവ‍്യക്തത; സിപിഐ നേതാവ് ആനി രാജയ്ക്ക് നോട്ടീസയച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ