കൽപ്പന രാഘവേന്ദർ

 
India

പ്രശസ്ത പിന്നണി ഗായിക കൽപ്പന രാഘവേന്ദർ ആത്മഹത്യയ്ക്ക് ശ്രമിച്ചു; ഗുരുതരാവസ്ഥയിൽ

രണ്ടു ദിവസമായി വീടിന്‍റെ വാതിൽ അടഞ്ഞു കിടന്നതിനെ തുടർന്ന് സെക്യൂരിറ്റി ജീവനക്കാരൻ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു

Namitha Mohanan

ഹൈദരാബാദ്: പ്രശസ്ത പിന്നണി ഗായിക കൽപ്പന രാഘവേന്ദർ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഉറക്കഗുളിക കഴിച്ച് ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. സാംപേട്ടിലെ വസതിയിൽ വച്ചാണ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് വിവരം.

രണ്ടു ദിവസമായി വീടിന്‍റെ വാതിൽ അടഞ്ഞു കിടന്നതിനെ തുടർന്ന് സെക്യൂരിറ്റി ജീവനക്കാരൻ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസെത്തി വീട് തുറന്ന് നേക്കിയപ്പോഴാണ് കൽപ്പനയെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ തന്നെ ആശുപത്രിയിലെത്തിക്കുകായായിരുന്നു.

സംഭവ സമയം കൽപ്പനയുടെ ഭർത്താവ് ചെന്നൈയിലായിരുന്നു. നിലവിൽ വെന്‍റിലേറ്ററിലാണ് കൽപ്പന. ആത്മഹത്യ ശ്രമത്തിനു പിന്നിലെ കാരണം വ്യക്തമല്ല. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

സ്റ്റാർ സിങ്ങർ മ്യൂസിക് റിയാലിറ്റി ഷോയിൽ ജേതാവായതു വഴി മലയാളികൾക്കും പരിചിതയാണ് കൽപ്പന.

സിജെപി പ്രക്ഷോഭം; പ്രവർത്തകർക്കെതിരേയുള്ള എല്ലാ കേസുകളും റദ്ദാക്കി സുപ്രീം കോടതി

മാർനസ് ലബുഷെയ്നെ ഓസീസ് ഏകദിന ടീമിൽ നിന്നും പുറത്താക്കി

യുക്രെയ്നിൽ റഷ്യൻ ആക്രമണത്തിൽ 12 പേർ കൊല്ലപ്പെട്ടു; മരിച്ചവരിൽ ഇന്ത്യക്കാരനും

രോഗിയോട് മോശമായി പെരുമാറിയ സംഭവം; ഡോക്റ്റർക്ക് നിർബന്ധിത അവധി

മമതാ ബാനർജിയുടെ അനന്തരവൾ ജീവനൊടുക്കി