കങ്കണ റണാവത്ത്, അഭിജീത് ദിപ്കെ

 
India

സിജെപി നേതാവ് അഭിജീത് ദിപ്കെയുടെ ഇംഗ്ലീഷിനെ പരിഹസിച്ച് നടി കങ്കണ റണാവത്ത്

തന്‍റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് നടി അഭിജീത് ദിപ്കെയ്ക്കെതിരേ രംഗത്തെത്തിയത്

Aswin AM

ന‍്യൂഡൽഹി: കോക്റോച്ച് ജനതാ പാർട്ടി സ്ഥാപകൻ അഭിജീത് ദിപ്കെയുടെ ഇംഗ്ലീഷ് ഭാഷ സംസാര ശൈലിക്കെതിരേ നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്ത്. തന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെയായിരുന്നു നടി അഭിജീതിനെതിരേ പരിഹാസവുമായി രംഗത്തെത്തിയത്.

12ാം ക്ലാസ് പാസായ കങ്കണയും ബോസ്റ്റൺ യൂണിവേഴ്സിറ്റി ദിപ്കെ എന്ന ക‍്യാപ്ഷനോട് കൂടിയായിരുന്നു കങ്കണയുടെ പോസ്റ്റ്. ഇംഗ്ലീഷിൽ ഒരാൾ തീപ്പൊരിയാണെന്നും എന്നാൽ മറ്റൊരാൾക്ക് റീബൂട്ട് വേണമെന്നായിരുന്നു കങ്കണയുടെ ക‍്യാപ്ഷൻ. ഇംഗ്ലീഷിൽ അഭിജീത് ദിപ്കെ ഒരു പ്രസ്താവന നടത്തുന്നതാണ് വിഡിയോയിലുള്ളത്.

അതേസമയം, ഒരു വനിതാ അഭിനേത്രി എന്ന നിലയ്ക്ക് ചലചിത്ര മേഖല തന്നെ എങ്ങനെയാണ് കണ്ടിരുന്നതെന്ന കാര‍്യം കങ്കണ ഇംഗ്ലീഷിൽ സംസാരിക്കുന്നതും കാണാം. സിനിമാ മേഖലയിൽ കരിയറിന്‍റെ തുടക്ക കാലത്ത് തനിക്ക് ഇംഗ്ലീഷ് സംസാരിക്കാൻ വശമില്ലെന്ന് കങ്കണ നേരത്തെ തുറന്നു പറഞ്ഞിട്ടുണ്ട്. 'കോഫി വിത്ത് കരൺ' എന്ന പരിപാടിയിൽ സോനം കപൂർ ഇതിന്‍റെ പേരിൽ തന്നെ പരിഹസിച്ചതായും നടി വ‍്യക്തമാക്കിയിരുന്നു. നേരത്തെയും സിജെപി നേതാക്കൾക്കെതിരേ കങ്കണ വിമർശനം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ വീണ്ടും സിജെപി നേതാവിനെ കടന്നാക്രമിച്ചിരിക്കുന്നത്.

സൈബർ ഭീകരാക്രമണ കേസ്; ബിഹാർ അടക്കം 5 സംസ്ഥാനങ്ങളിൽ എൻഐഎ റെയ്ഡ് നടത്തി

ചെരിപ്പിനുള്ളിൽ ഒളിപ്പിച്ച് ഹാഷിഷ് ഓയിൽ കടത്താൻ ശ്രമം; കണ്ണൂർ സെൻട്രൽ ജയിലിലെ തടവുകാരൻ അടക്കം 3 പേർക്കെതിരേ കേസ്

"ഞങ്ങൾ തയാർ, തിരിച്ചടിക്ക് അമെരിക്ക കാത്തിരുന്നോളൂ!" ട്രംപിന്‍റെ ഉപരോധ ഭീഷണിയിൽ നിലപാട് കടുപ്പിച്ച് ഇറാൻ

ആർഎസ്എസ് മേധാവി മോഹൻ ഭാഗവതിന്‍റെ യുഎസ് വിസ റദ്ദാക്കണം; സ്റ്റേറ്റ് സെക്രട്ടറിക്ക് കത്തെഴുതി മനുഷ‍്യാവകാശ പ്രവർത്തകർ

കാശിക്കു പോകുന്നുവെന്ന് കുറിപ്പെഴുതി വീട് വിട്ടു പോയ 17 കാരനെ ഇതുവരെ കണ്ടെത്താനായില്ല; പൊലീസ് വാരാണസിയിലെത്തും